സി ബി എസ് ഇ പ്ലസ് ടു മൂല്യനിർണയ വിവാദം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം റിപ്പോർട്ട് തേടി

Wait 5 sec.

ഡല്‍ഹി | സി ബി എസ് ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഉണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് വിദ്യാര്‍ഥികൾ നേരിട്ട ബുദ്ധിമുട്ടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഇടപെട്ടു. സാങ്കേതിക പിഴവിനെ കുറിച്ചും വിദ്യാര്‍ഥികൾക്ക് ഉണ്ടായ ബുദ്ധിമുട്ട് സംബന്ധിച്ചും വിദ്യാഭ്യാസ മന്ത്രി സി ബി എസ് ഇയിൽ നിന്ന് വിശദമായ റിപ്പോർട്ട് തേടി. വെബ്സൈറ്റ് പരിപാലിക്കുന്ന ഏജൻസിയെക്കുറിച്ചും വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.പ്ലസ്ടു പുനർമൂല്യനിർണയത്തിന് മുന്നോടിയായി ഉത്തരക്കടലാസിന്റെ സ്കാൻ പകർപ്പ് ലഭിക്കാൻ അപേക്ഷ സമർപ്പിക്കുന്നതിനിടെയാണ് വിദ്യാര്‍ഥികൾക്ക് സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടത്. ഒരു വിഷയത്തിന് 100 രൂപ ഫീസ് ആയിരിക്കെ, ചിലർക്ക് 69,420 രൂപ വരെ ഫീസ് ആവശ്യപ്പെട്ടതായി പരാതികൾ ഉയർന്നു.ഇതോടൊപ്പം ശരിയായ ഉത്തരങ്ങൾ എഴുതിയിട്ടും പൂജ്യം മാർക്ക് ലഭിച്ച സംഭവങ്ങളും വിദ്യാര്‍ഥികൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേർക്ക് ലഭിക്കേണ്ട മാർക്ക് ലഭിച്ചില്ലെന്നാരോപണവും ഉയരുന്നു.ഫീസ് അടച്ചിട്ടും പലർക്കും ഉത്തരക്കടലാസ് പകർപ്പ് ലഭിച്ചിട്ടില്ല. 20ന് ഫീസ് അടച്ചവർക്കുപോലും ഇതുവരെ പകർപ്പ് ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഡൗൺലോഡ് ചെയ്ത പിഡിഎഫുകളിലും പിഴവുകൾ ഉണ്ടെന്ന് വിദ്യാര്‍ഥികൾ പറയുന്നു. എന്നാൽ രണ്ട് ദിവസത്തിനകം എല്ലാ വിദ്യാര്‍ഥികൾക്കും പകർപ്പുകൾ ലഭ്യമാക്കുമെന്ന് സിബിഎസ്ഇ വൃത്തങ്ങൾ അറിയിച്ചു.Content Highlights:Union Education Minister Dharmendra Pradhan has intervened following significant technical glitches on the official CBSE website that caused distress among students. The minister has demanded a detailed report from the board regarding the technical errors and information about the agency responsible for maintaining the website. The issue came to light when students applying for scanned copies of their Plus Two answer sheets for revaluation were asked to pay exorbitant fees, in some cases up to Rs 69,420 instead of the standard Rs 100 fee. CBSE authorities have assured that the technical discrepancies will be resolved and all copies will be made available to the students within two days.