മുഖ്യമന്ത്രി വിഡി സതീശന് കൊച്ചിയിൽ സ്വീകരണം;സർപ്രൈസ് അതിഥിയായി മമ്മൂട്ടി

Wait 5 sec.

കൊച്ചി| കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റ വി ഡി സതീശന് കൊച്ചിയില്‍ സ്വീകരണം നല്‍കി. മലയാളത്തിന്റെ പ്രിയ നടന്‍ മമ്മുട്ടി സര്‍പ്രൈസായി ചടങ്ങിനെത്തി. സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. നടന്‍ മമ്മൂട്ടി മുഖ്യമന്ത്രിക്ക് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.‘ഞാന്‍ പഠിച്ച കോളേജില്‍ സതീശന്‍ പഠിച്ചിട്ടുണ്ട്. ഞാന്‍ കേരളത്തിന്റെയും ആന്ധ്രപ്രദേശിന്റെയും തമിഴ്നാടിന്റെയും മുഖ്യമന്ത്രിയായി അഭിനയിച്ചുണ്ട്. അഭിനയിക്കുന്നത് കുറച്ച് കാലത്തേക്കാണ്. പക്ഷേ യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രിയായിരിക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള പണിയാണ്. വലിയ ഉത്തരവാദിത്തമാണ് സതീശന്റെ ചുമലില്‍ എത്തിയിരിക്കുന്നത്. എല്ലാവര്‍ക്കും നേതൃത്വം വഹിക്കേണ്ട ചുമതലയാണ്’ മമ്മൂട്ടി പറഞ്ഞു.പരിപാടിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍, നടന്‍ കൂഞ്ചാക്കോ ബോബന്‍, മന്ത്രിമാരായ റോജി എം ജോണ്‍, അബ്ദുല്‍ ഗഫൂര്‍, അനൂപ് ജേക്കബ്, എം എല്‍ എ മാരായ ടി ജെ വിനോദ്, അന്‍വര്‍ സാദത്ത്, വി പി സജീന്ദ്രന്‍, ഉമാതോമസ്, മാത്യു കുഴല്‍നാടന്‍, മുഹമ്മദ് ഷിയാസ്, ഷിബു തെക്കുംപുറം, ടോണി ചമ്മണി, ദീപക് ജോയ്, മനോജ് മൂത്തേടന്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കി. ജില്ലയില്‍ നിന്നുള്ള ആറന്മുള എം എല്‍ എ അബിന്‍ വര്‍ക്കി, പാലക്കാട് എം എല്‍ എ രമേഷ് പിഷാരടി എന്നിവര്‍ക്കും സ്വീകരണം ഒരുക്കി. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള പ്രമുഖര്‍ സ്വീകരണ യോഗത്തില്‍ പങ്കെടുത്തു.Content Highlights:A grand public reception was organized in Kochi for newly sworn-in Kerala Chief Minister VD Satheesan. Megastar Mammootty made a surprise appearance at the event, offering his heartfelt wishes and reflecting on their shared college background. Mammootty noted that while he has played the role of a chief minister in movies, the real-world position carries immense responsibility and hard work. Numerous political leaders, ministers, and cultural icons, including actor Kunchacko Boban and various MLAs, attended the felicitation ceremony.