കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു; പ്രതിപക്ഷ നേതാവായി പിണറായി തുടരും

Wait 5 sec.

ന്യൂഡല്‍ഹി |  കേരളത്തില്‍ പ്രതിപക്ഷ നേതാവായി പിണറായി വിജയന്‍ തന്നെ തുടരും. പിബി തീരുമാനം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു. പിണറായി വിജയനു പുറമെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ കേന്ദ്ര കമ്മിറ്റിയില്‍ അതിരൂക്ഷമായ വിമര്‍ശം ഉയര്‍ന്നു. നേതാക്കളുടെ പെരുമാറ്റം ജനങ്ങളെ അകറ്റി എന്നായിരുന്നു പ്രധാന വിമര്‍ശം.പാര്‍ട്ടിയെ ജനപ്രിയമാക്കി മാറ്റണം. ജനങ്ങള്‍ക്ക് സ്വീകാര്യതയുള്ള നേതാക്കള്‍ പാര്‍ട്ടി നിലപാട് പറയണം. സര്‍ഗാത്മകമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കണമെന്നും കേന്ദ്ര കമ്മിറ്റിയില്‍ അംഗങ്ങള്‍ പറഞ്ഞു. കെ കെ ശൈലജ, കെ രാധാകൃഷ്ണന്‍ എന്നിവര്‍ ജന സ്വീകാര്യതയുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങളെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.കേരളത്തിലെ തോല്‍വിയില്‍ സംസ്ഥാന നേതൃത്വം നല്‍കിയ റിപ്പോര്‍ട്ട് കേന്ദ്ര കമ്മറ്റിയും പോളിറ്റ് ബ്യൂറോയും തള്ളിയിരുന്നു. താഴെ തട്ടിലാണ് പ്രശ്നങ്ങള്‍ ഉണ്ടായതെന്നും കീഴ്ഘടകങ്ങളിലെ പ്രശ്നങ്ങള്‍ കൃത്യമായി തന്നെ വിലയിരുത്തേണ്ടതാണെന്നും കേന്ദ്ര കമ്മറ്റി വിലയിരുത്തി.