ആലപ്പുഴ | അമ്പലപ്പുഴയില്‍ ബിവറേജസിന് സമീപം യുവാക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കണ്ണപ്പന്‍ എന്നറിയപ്പെടുന്ന ഉദീഷ് (26), രാജീവ് (41) എന്നിവരെയാണ് അമ്പലപ്പുഴ പോലീസ് അറസ്്റ്റ് ചെയ്തത്.അമ്പലപ്പുഴ സ്വദേശികളായ ബിജു, ബന്ധു ശരത്ത് എന്നിവരാണ് ആക്രമിക്കപ്പെട്ട്.പരിക്കേറ്റ ഇവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.അമ്പലപ്പുഴ ബിവറേജസില്‍ വച്ച് മദ്യം വാങ്ങുന്നതുമായി ബന്ധപ്പെട്ട് ബിജുവും പ്രതികളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിനിടെ ബിജു പ്രതികളിലൊരാളായ ഉദീഷിനെ മര്‍ദിച്ചു. തുടര്‍ന്ന് പിന്നാലെയെത്തിയ പ്രതികള്‍ ബിജുവിനെയും ശരത്തിനെയും മാരകായുധങ്ങളുമായി ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു.സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ വണ്ടാനത്ത് വച്ചാണ് പോലീസ് സാഹസികമായി പിടികൂടിയത്.