‘പൂക്കിച്ചിരി’ മാത്രം പോര; മോഡിഫിക്കേഷൻ അത്ര എളുപ്പമല്ല? ജനം വിഡ്ഢികളല്ല സാർ…

Wait 5 sec.

മുഖ്യമന്ത്രി വി ഡി സതീശനെ പൂക്കിച്ചിരിയുടെ പേരിൽ വലത് മാധ്യമങ്ങളും പി ആർ സോഷ്യൽ മീഡിയകളും വാഴിത്തിയത് മറന്നു കാണില്ല. ആ ചിരിക്ക് കാരണമായ ചോദ്യം വാ​ഹനങ്ങളുടെ മോഡിഫിക്കേഷനപ്പറ്റയായിരുന്നു. യു ഡി എഫിൻ്റെ പ്രകടന പത്രികയിലും ഇതായിരുന്നു ഒരു വാ​ഗ്ദാനം. എന്നാൽ എന്താണ് വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട നിയമങ്ങൾ.കോൺ​ഗ്രസ് പറയുന്ന പോലെ മോഡിഫിക്കേഷൻ സാധ്യമാകുമോ? അതിനുള്ള നിയമങ്ങൾ എന്തൊക്കെയാണ്? കോടതി വിധികൾ എന്തൊക്കെയാണ്. റോഡ് സുരക്ഷയും പരിസ്ഥിതി മാനദണ്ഡങ്ങളും പാലിക്കാതെ ഒരു തരത്തിലുള്ള രൂപമാറ്റവും അം​ഗീ‌കരിക്കില്ലെന്നതാണ് സുപ്രീം കോടതി ഉൾപ്പെടെ പറഞ്ഞത്. 1988-ലെ മോട്ടോർവാഹന നിയമം വകുപ്പ് 52-ൽ പരാമർശിക്കുന്നത് വാഹന നിർമാതാക്കൾ അനുവ​ദിക്കുന്നതിനപ്പുറമുള്ള ഒരു രൂപമാറ്റവും അം​ഗീകരിക്കില്ലെന്നാണ്.Also read: അപ്പോ ഹസാർഡ് വാർണിംഗ് ലൈറ്റ് ഇതിനായിരുന്നില്ലേ ?വാഹനങ്ങളിലെ രൂപമാറ്റത്തിന് അനുമതിനൽകിയ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് തള്ളിയ 2019 ലെ വിധിയും നിർണായകമാണ്. ‌മോഡിഫിക്കേഷൻ തടഞ്ഞ 2006-ലെ കേരള ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ സർക്കുലർ ചോദ്യം ചെയ്യുന്ന ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുകൂല ഉത്തരവാണ് പുറപ്പെടുവിച്ചത്. ഇതിനെതിരെ മോട്ടോർ വാഹന വകുപ്പ് നൽകിയ അപ്പീലിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് രൂപമാറ്റത്തെ വിലക്കുന്നു. ഇതിന് പുറമെ പ്രോട്ടോടൈപ്പ് ടെസ്റ്റ് പാസായി ഇറങ്ങുന്ന വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നതിലൂടെ സുരക്ഷാ മാനദണ്ഡങ്ങളേയും ബാധിക്കും. പ്രോട്ടോടൈപ്പ് ടെസ്റ്റ് പാസായ വാഹനങ്ങളിൽ രൂപമാറ്റം അനുവദിക്കില്ല. ഇതിനുപുറമെ മോഡിഫിക്കേഷൻ നിയമങ്ങളിൽ മാറ്റം വരുത്താൻ കഴിയുക കേന്ദ്രസർക്കാരിനാണ്.‌The post ‘പൂക്കിച്ചിരി’ മാത്രം പോര; മോഡിഫിക്കേഷൻ അത്ര എളുപ്പമല്ല? ജനം വിഡ്ഢികളല്ല സാർ… appeared first on Kairali News | Kairali News Live.