ഗുരുവായൂർ ക്ഷേത്രത്തിൽ പ്രോട്ടോക്കോൾ ലംഘനവുമായി മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രിമാരും. അവധി ദിവസങ്ങളിൽ വിഐപി ദർശനം പാടില്ലെന്ന വ്യവസ്ഥ അട്ടിമറിച്ചാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്രനടയിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന നിയമവും കാറ്റിൽ പറത്തി.ഓൺലൈൻ മീഡിയകൾ റീൽസ് ചിത്രീകരണം നടത്തിയിട്ടും ക്ഷേത്ര അധികൃതർ ഇടപെട്ടില്ല. നിയമലംഘനത്തിന് കുട പിടിക്കുകയാണ് ക്ഷേത്രം അഡ്മിനിസ്ട്രേഷൻ.ALSO READ: വലച്ച് മുഖ്യമന്ത്രിയുടെ ഗുരുവായൂർ ക്ഷേത്ര സന്ദർശനം, മണിക്കൂറുകൾ കാത്തു നിന്നിട്ടും തൊഴാനായില്ല; പരാതിയുടെ ഓഡിയോ പുറത്ത്അതേസമയം മുഖ്യമന്ത്രിയുടെ ഗുരുവായൂർ ക്ഷേത്രദർശനത്തെ തുടർന്ന് ജനം വലഞ്ഞത് നേരത്തെ വാർത്തയായിരുന്നു. മുഖ്യമന്ത്രി വി ഡി സതീശൻ്റെ സുരക്ഷ നടപടികളെ തുടർന്നാണ് ജനം വലഞ്ഞത്. മണിക്കൂറികളോളം കാത്തു നിന്നിട്ടും തൊഴാൻ സാധിക്കാതെ ജനങ്ങൾ ബുദ്ധിമുട്ടി. നിരവധി പേർക്കാണ് ദർശനം നടത്താൻ കഴിയാതെ വന്നത്.രാത്രി മുതൽ ക്യൂ നിന്ന നിരവധി ആളുകൾ ദർശനം നടത്താതെ മടങ്ങി. പലരും മണിക്കൂറുകളോളം ക്യൂ നിന്ന ശേഷമാണ് നിരാശരായി മടങ്ങിയത് ഇതിന്റെ ഓ‍ഡിയോ സന്ദേശങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദർശന പ്രമാണിച്ച് ജനറൽ പാസുകളും നേരത്തെ ഒഴിവാക്കിയിരുന്നു.The post ഗുരുവായൂർ ക്ഷേത്രത്തിൽ പ്രോട്ടോക്കോൾ ലംഘനം; അവധി ദിവസങ്ങളിൽ വിഐപി ദർശനം പാടില്ലെന്ന വ്യവസ്ഥ അട്ടിമറിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും appeared first on Kairali News | Kairali News Live.