മന്തിക്കടയിൽ നിന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ

Wait 5 sec.

കോ‍ഴിക്കോട് മുക്കത്തെ മന്തിക്കടയിൽ നിന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ച സംഭവത്തിൽ ജീവനക്കാരൻ പിടിയിൽ. ഇടുക്കി കട്ടപ്പന സ്വദേശി പുളിക്കൽ അഭിഷേകിനെയാണ് (22) മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്.മുക്കം നീലേശ്വരത്ത് പ്രവർത്തിക്കുന്ന മന്തിക്കടയിൽ നിന്നാണ് ഫോണുകൾ മോഷണം പോയത്. 25,000 രൂപ വിലവരുന്ന രണ്ട് മൊബൈൽ ഫോണുകൾ മോഷ്ടിച്ച ശേഷം അഭിഷേക് കടന്നുകളയുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മുക്കം പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്.ALSO READ: ഗുരുവായൂർ ക്ഷേത്രത്തിൽ പ്രോട്ടോക്കോൾ ലംഘനം; അവധി ദിവസങ്ങളിൽ വിഐപി ദർശനം പാടില്ലെന്ന വ്യവസ്ഥ അട്ടിമറിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരുംഅതേസമയം തിരുവനന്തപുരത്ത് റെയിൽവേ ഉദ്യോഗസ്ഥന്റെ വീട്ടിൽ മോഷണം നടത്തിയ കേസിൽ അന്യസംസ്ഥാന മോഷ്ടാവിനെ പൂജപ്പുര പൊലീസ് പിടികൂടി. കൊൽക്കത്ത സ്വദേശി മുഹമ്മദ് പർവേഷ് നാദിർ അലി ആണ് പൊലീസിന്റെ പിടിയിലായത്. പൂജപ്പുര അൻവർ ഗാർഡൻസിലെ റെയിൽവേ എൻജിനീയറുടെ വീട്ടിൽ ആണ് മോഷണം നടന്നത്. 10 ലക്ഷം രൂപയുടെ സ്വർണമാണ് കവർന്നത്. തൃശ്ശൂരിൽ നിന്ന് ട്രെയിനിൽ സഞ്ചരിക്കുകയായിരുന്ന പ്രതിയെ കൊല്ലത്ത് വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.The post മന്തിക്കടയിൽ നിന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ appeared first on Kairali News | Kairali News Live.