കർണാടക മുഖ്യമന്ത്രി ഉടൻ രാജിവയ്ക്കും ? ഹൈക്കമാൻഡ് മാരത്തോൺ ചർച്ചകളിൽ ധാരണയായെന്ന് റിപ്പോർട്ട്

Wait 5 sec.

മുഖ്യമന്ത്രിസ്ഥാനം നിലനിർത്താൻ സിദ്ധരാമയ്യയും പിടിച്ചെടുക്കാൻ ഡി കെ ശിവകുമാറും നടത്തുന്ന പോര്‌ മുറുകിയതോടെ ചർച്ചകളിൽ സജീവമാണ് കർണാടകയിലെ രാഷ്ട്രീയം. ദില്ലിയിൽ നടന്ന മാരത്തോൺ ചർച്ചകളിൽ കർണാടക നേതൃമാറ്റത്തിലേക്കെന്ന ധാരണ ആയതായാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറുന്ന സിദ്ധരാമയ്യക്ക് രാജ്യസഭാ സീറ്റ് നൽകാനാണ് ധാരണ. ഹൈക്കമാൻഡുമായുള്ള ചർച്ചകൾക്ക് പിന്നാലെ സിദ്ധരാമയ്യ ഉടൻ രാജി വെച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.ALSO READ: ‘സി ജെ പി നടത്തുന്നത് സർക്കാരിനെതിരെയുള്ള അരാജകത്വപരമായ ഡിജിറ്റൽ ആക്ടിവിസം’; അസ്വസ്ഥരായി ആർ എസ് എസ്, ഓർഗനൈസറിൽ ലേഖനംസിദ്ധരാമയ്യയുടെ രാജിയോടെ ഉപമുഖ്യമന്ത്രിയായ ഡി കെ ശിവകുമാർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തും എന്നാണ് റിപ്പോർട്ടുകൾ. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, കെ സി വേണുഗോപാൽ എന്നിവർ മണിക്കൂറുകൾ നീണ്ടുനിന്ന ചർച്ചയാണ് സിദ്ധരാമയ്യ, ഡി കെ ശിവകുമാർ എന്നിവരുമായി നടത്തിയത്. കർണാടകയിലെ നേതൃസ്ഥാന തർക്കം നേരത്തെ ഹൈക്കമാൻഡ് സമവായത്തിൽ എത്തിച്ചിരുന്നെങ്കിലും കേരളത്തിൽ എംഎൽഎമാരുടെ പിന്തുണ കെസി വേണുഗോപാലിന് എന്നിരിക്കെ പിന്തുണയില്ലാത്ത വി ഡി സതീശനെ മുഖ്യമന്ത്രി ആക്കിയതിന് പിന്നാലെയാണ് കർണാടകയിൽ ശിവകുമാർ പക്ഷം സമ്മർദ്ദം ശക്തമാക്കിയത്.The post കർണാടക മുഖ്യമന്ത്രി ഉടൻ രാജിവയ്ക്കും ? ഹൈക്കമാൻഡ് മാരത്തോൺ ചർച്ചകളിൽ ധാരണയായെന്ന് റിപ്പോർട്ട് appeared first on Kairali News | Kairali News Live.