മുഖ്യമന്ത്രി ഇന്ന് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയേക്കും

Wait 5 sec.

മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയേക്കും. കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിട്ടുണ്ടെങ്കിലും ഇതുവരെ സമയം ലഭിച്ചിട്ടില്ല. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനകാര്യ മന്ത്രി നിർമ്മല സീത രാമൻ എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്തെ സാമ്പത്തിക സാഹചര്യം പരിഗണിച്ച് പ്രത്യേക പരിഗണന നൽകണമെന്ന അഭ്യർത്ഥനയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് ധനമന്ത്രിക്കും മുന്നിൽ നടത്തിയത്.പ്രധാനമന്ത്രി നരേന്ദ്രമോദിയും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി വി ഡി സതീശൻ മുൻ സർക്കാരിൻ്റെ പ്രധാന ആവശ്യമായ കിഫ്ബി വഴിയുള്ള ധന സമാഹരണം, പെൻഷൻ ഫണ്ട്, ദേശീയപാതയ്ക്ക് സ്ഥലം ഏറ്റെടുക്കാൻ ചിലവഴിച്ച തുക എന്നവ സംസ്ഥാനത്തിന്റെ പൊതു കട പരിധിയിൽ കൊണ്ടുവരരുത് എന്ന ആവശ്യമാണ് മുന്നോട്ട് വെച്ചത്.ALSO READ: തെറ്റ് പറ്റി പോയി; ഉത്തര കടലാസിന്റെ പകർപ്പ് മാറി നൽകിയെന്ന് സമ്മതിച്ച് സിബിഎസ്ഇഅതേസമയം വാർത്ത സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാനും മുഖ്യമന്ത്രി തയ്യാറായില്ല. മുനമ്പം വിഷയം 10 മിനിറ്റ് കൊണ്ട് പരിഹരിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും അത്തരത്തിൽ പരിഹാരം കാണാതിരിക്കാനാണ് വഖഫ് ബോർഡ് ഭൂമി രജിസ്റ്റർ ചെയ്തത് എന്ന ആരോപണമാണ് ഉന്നയിക്കുന്നത്. മുനമ്പം ഭൂമി വഖഫാനോ എന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറിയ മുഖ്യമന്ത്രി മാധ്യമപ്രവർത്തകർ കുത്തിതിരിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നതെന്നും ആരോപിച്ചുഇന്ധന വില വർദ്ധനവിൽ സെസ് കുറയ്ക്കാൻ തയ്യാറാകുമോ എന്ന ചോദ്യത്തിനും വ്യക്തമായി ഉത്തരം നൽകാൻ മുഖ്യമന്ത്രി തയ്യാറായില്ല. അടിക്കടി വിലവർധനവ് ഉണ്ടാകുമ്പോൾ എങ്ങനെ സെസ്സ് കുറയ്ക്കാൻ കഴിയുമെന്നും, വിലക്കയറ്റം എത്രമാത്രം എന്ന് നോക്കിയതിനുശേഷം മാത്രമായിരിക്കും മറ്റ് നടപടികളെ കുറിച്ച് ആലോചിക്കുക എന്നതാണ് മറുപടി.K റെയിൽ പദ്ധതി ഉപേക്ഷിച്ചത് കൊണ്ടാണ് ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കിയതെന്ന് പറഞ്ഞ മുഖ്യമന്ത്രി അതിവേഗ റെയിൽ പരിഗണനയിൽ ഉണ്ടോ എന്നതിനും മറുപടി പറഞ്ഞില്ല. പി എം ശ്രീ വിഷയത്തിലും വ്യക്തവരുത്താൻ തയ്യാറാകാഞ്ഞ മുഖ്യമന്ത്രി വി ഡി സതീശൻ കൂടുതൽ ചോദ്യങ്ങളോട് പ്രതികരിക്കാൻ നിൽക്കാതെ വേഗത്തിൽ വാർത്താ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.The post മുഖ്യമന്ത്രി ഇന്ന് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയേക്കും appeared first on Kairali News | Kairali News Live.