ഇഡിയുടെ റെയ്ഡ്; തിരക്കഥ തയ്യാറാക്കി നടത്തിയ നടപടിയെന്ന് കെ കെ രാ​ഗേഷ്

Wait 5 sec.

പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വസതിയിലെ ഇ ഡി റെയ്ഡിനെതിരെ രൂക്ഷമായി പ്രതികരിച്ച് സിപിഐഎം കണ്ണൂ‍ർ ജില്ലാ സെക്രട്ടറി കെ കെ രാ​ഗേഷ്. ഇ ഡിയുടെ റെയ്ഡ് ബിജെപി – കോൺ​ഗ്രസ് ഡീലിന്റെ ഭാ​ഗമാണെന്നും ഇടതുപക്ഷത്തെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയിൽ കെജരിവാളിനെതിരെ നടന്നത് സമാനമായ നീക്കമാണെന്നും തിരക്കഥ തയ്യാറാക്കി നടത്തിയ നടപടിയാണെന്നുമാണ് കെ കെ രാ​ഗേഷ് കൂട്ടിച്ചേ‍‌‍‌ർത്തു.പാർട്ടി ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും വിഡി സതീശൻ്റെ മനസ് ബിജെപിയുടെ കൂടെയാണെന്നും കെ കെ രാ​ഗേഷ് വിമർശിച്ചു.പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ വീട്ടിലുമാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നത്. ദീർഘ നാളത്തെ ഇടവേളയ്ക്ക് ശേഷം ആണ് കേസുമായി രം​ഗത്ത് വരുന്നത്. റെയ്ഡുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. രാവിലെ ആറുമണി മുതൽ ആണ് റെയ്ഡ് തുടങ്ങിയത്. എക്സാലോജിക് വിഷയത്തിലാണ് റെയ്ഡ് എന്നാണ് സൂചന. മുഹമ്മദ് റിയാസ് എംഎൽഎയുടെ കോഴിക്കോട്ടെ വീട്ടിലും ഇ ഡി പരിശോധന നടത്തുന്നുണ്ട്.ALSO READ:‘വളഞ്ഞിട്ടടിച്ചോളൂ, സംഘപരിവാറിനു മുമ്പിൽ കുമ്പിടില്ല’; കുറിപ്പുമായി പി എ മുഹമ്മദ് റിയാസ് എംഎൽഎനീക്കത്തിന് പുറകിൽ ബിജെപി ഹൈഫണ്ട് കോൺഗ്രസ് രാഷ്ട്രീയ തീരുമാനമെന്നാണ് സൂചന. കേരളത്തിൽ 10 ഇടങ്ങളിലും ബംഗളൂരുവിൽ രണ്ട് ഇടങ്ങളിലും ആണ് റെയ്ഡ് നടക്കുന്നത്. വലിയ സന്നാഹങ്ങളോടുകൂടിയാണ് ഇ ഡി നീക്കം. കൂടുതൽ പോലീസിനെ പിണറായി വിജയൻറെ തിരുവനന്തപുരത്തെ വസതിക്ക് മുന്നിൽ വിന്യസിച്ചു. മുഖ്യമന്ത്രി വി ഡി സതീശന്റെ ദില്ലി യാത്രയ്ക്ക് പിന്നാലെയുളള ഈ നീക്കങ്ങൾ കേന്ദ്ര സർക്കാരിനെ ഉപയോഗിച്ച് കൃത്യമായി ആസൂത്രണം ചെയ്തു നടത്തുന്ന അജണ്ടയായി കാണാം. ഇന്ന് വി ഡി സതീശൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്താനിരിക്കെ ആണ് റെയ്ഡ്.The post ഇഡിയുടെ റെയ്ഡ്; തിരക്കഥ തയ്യാറാക്കി നടത്തിയ നടപടിയെന്ന് കെ കെ രാ​ഗേഷ് appeared first on Kairali News | Kairali News Live.