‘ഇഡി റെയ്ഡിന് പിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യം’;നിയമപരമായി നേരിടുമെന്ന് എം എ ബേബി

Wait 5 sec.

ഇ ഡി നടത്തുന്ന റെയ്ഡ് രാഷ്ട്രീയമായി സിപിഐഎമ്മിനും പ്രതിപക്ഷ നേതാവിനുമെതിരെയുള്ള ഹീനമായ ആക്രമണമാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. പിണറായിയുടെ മകൾ വീണാ വിജയൻ സിഎംആ‍‍‌‌‌‍ർഎലിന്റെ സേവനത്തിന് നൽകിയ പ്രതിഫലം അഴിമതിയാണ് എന്ന് ചിത്രീകരിച്ചാണ് പ്രചരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിനോട് സഹകരിച്ചിരുന്നുവെന്നും രാഷ്ട്രീയ ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിലെന്നും എം എ ബേബി വ്യക്തമാക്കി. വീണാ വിജയൻ നിയമ പരമായി മുമ്പോട്ട് പോകുമെന്നും രാഷ്ട്രീയപരമായി ഇതിനെ തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു.പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ വീട്ടിലുമാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നത്. ദീർഘ നാളത്തെ ഇടവേളയ്ക്ക് ശേഷം ആണ് കേസുമായി രം​ഗത്ത് വരുന്നത്. റെയ്ഡുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. രാവിലെ ആറുമണി മുതൽ ആണ് റെയ്ഡ് തുടങ്ങിയത്. എക്സാലോജിക് വിഷയത്തിലാണ് റെയ്ഡ് എന്നാണ് സൂചന. മുഹമ്മദ് റിയാസ് എംഎൽഎയുടെ കോഴിക്കോട്ടെ വീട്ടിലും ഇ ഡി പരിശോധന നടത്തുന്നുണ്ട്.ALSO READ:ഇഡിയുടെ റെയ്ഡ്; തിരക്കഥ തയ്യാറാക്കി നടത്തിയ നടപടിയെന്ന് കെ കെ രാ​ഗേഷ്നീക്കത്തിന് പുറകിൽ ബിജെപി ഹൈഫണ്ട് കോൺഗ്രസ് രാഷ്ട്രീയ തീരുമാനമെന്നാണ് സൂചന. കേരളത്തിൽ 10 ഇടങ്ങളിലും ബംഗളൂരുവിൽ രണ്ട് ഇടങ്ങളിലും ആണ് റെയ്ഡ് നടക്കുന്നത്. വലിയ സന്നാഹങ്ങളോടുകൂടിയാണ് ഇ ഡി നീക്കം. കൂടുതൽ പോലീസിനെ പിണറായി വിജയൻറെ തിരുവനന്തപുരത്തെ വസതിക്ക് മുന്നിൽ വിന്യസിച്ചു. മുഖ്യമന്ത്രി വി ഡി സതീശന്റെ ദില്ലി യാത്രയ്ക്ക് പിന്നാലെയുളള ഈ നീക്കങ്ങൾ കേന്ദ്ര സർക്കാരിനെ ഉപയോഗിച്ച് കൃത്യമായി ആസൂത്രണം ചെയ്തു നടത്തുന്ന അജണ്ടയായി കാണാം. ഇന്ന് വി ഡി സതീശൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്താനിരിക്കെ ആണ് റെയ്ഡ്.The post ‘ഇഡി റെയ്ഡിന് പിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യം’; നിയമപരമായി നേരിടുമെന്ന് എം എ ബേബി appeared first on Kairali News | Kairali News Live.