എക്സലോജിക്കുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡ് രാഷ്ട്രീയമായി തയ്യാറാക്കിയ ഒരു ആസൂത്രിത തിരക്കഥയുടെ ഭാഗമാണെന്ന് സി.പി.ഐ.എം നേതാവ് കെ. അനിൽ കുമാർ. വിജിലൻസ് കോടതി നേരത്തെ തള്ളിക്കളഞ്ഞ ഒരു കേസിനെ മുൻനിർത്തിയാണ് ഇഡി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.സിഎംആർഎല്ലിൽ നിന്ന് പണം കൈപ്പറ്റിയെന്ന് സമ്മതിച്ചിട്ടുള്ള കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കളായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, അന്തരിച്ച ഉമ്മൻചാണ്ടി തുടങ്ങിയവരുടെ വീടുകളിൽ എന്തുകൊണ്ട് ഇഡി റെയ്ഡ് നടത്തുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. 172 കോടി രൂപയുടെ ഇന്റർ സെറ്റിൽമെന്റ് തീർപ്പുമായി ബന്ധപ്പെട്ട് ഇവരുടെ പേരുകൾ ഉണ്ടെന്നും അനിൽ കുമാർ ആരോപിച്ചു.മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ ബാങ്ക് അക്കൗണ്ടുകൾ വഴി നടന്നതാണെന്നും അതിന് കൃത്യമായി നികുതി അടച്ചിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഇത് കേവലം ഒരു ബിസിനസ് ഇടപാടാണെന്ന് ഹൈക്കോടതി തന്നെ കണ്ടെത്തിയിട്ടുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.ALSO READ: ‘പിണറായി വിജയൻ തീയിൽ കുരുത്ത നേതാവ്; ഇ ഡി റെയ്ഡ് കൊണ്ട് ഇല്ലാതാക്കാമെന്ന വ്യാമോഹം കോൺഗ്രസിനും ബിജെപിക്കും വേണ്ട, ഉമ്മാക്കി കാട്ടി ഭയപ്പെടുത്താമെന്ന് കരുതേണ്ട’; ഡോ. ജോൺ ബ്രിട്ടാസ് എം പിപെട്രോൾ, ഡീസൽ, പാചകവാതക വിലക്കയറ്റം തുടങ്ങിയ കേന്ദ്ര സർക്കാരിന്റെ പരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് ബിജെപി ശ്രമിക്കുന്നത്. ഇടതുപക്ഷത്തെ തകർക്കാൻ ബിജെപി നടത്തുന്ന ഇത്തരം രാഷ്ട്രീയ കടന്നാക്രമണങ്ങളെ നേരിടാനുള്ള ശേഷി സി.പി.ഐ.എമ്മിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഭരണമാറ്റത്തിന് പിന്നാലെ ഇഡി നടത്തുന്ന ഈ നീക്കങ്ങൾ കോൺഗ്രസ് സഹായത്തോടെ ഇടതുപക്ഷത്തെ ആക്രമിക്കാനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഫാസിസ്റ്റ് ശക്തികളും ഇടതുപക്ഷവും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണ് ഇപ്പോൾ നടക്കുന്നതെന്നും, ഇത്തരം ഭീഷണികൾക്ക് മുന്നിൽ ഇടതുപക്ഷം തലകുനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.The post ‘എന്തുകൊണ്ട് ചെന്നിത്തലയുടെയും കുഞ്ഞാലിക്കുട്ടിയുടെയും വീട്ടിൽ റെയ്ഡ് നടക്കുന്നില്ല ?’; ഇത് ആസൂത്രിതമായി തയ്യാറാക്കിയ തിരക്കഥയെന്ന് കെ. അനിൽ കുമാർ appeared first on Kairali News | Kairali News Live.