പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ പ്രതികാര നടപടിയുമായി ഇ ഡി. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ വീട്ടിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നു. ഭദീർഘ നാളത്തെ ഇടവേളയ്ക്ക് ശേഷം ആണ് കേസുമായി രംഗത്ത് വരുന്നത്.ALSO READ: ‘സി ജെ പി നടത്തുന്നത് സർക്കാരിനെതിരെയുള്ള അരാജകത്വപരമായ ഡിജിറ്റൽ ആക്ടിവിസം’; അസ്വസ്ഥരായി ആർ എസ് എസ്, ഓർഗനൈസറിൽ ലേഖനംറെയ്ഡുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. രാവിലെ ആറുമണി മുതൽ ആണ് റെയ്ഡ് തുടങ്ങിയത്. എക്സാലോജിക് വിഷയത്തിലാണ് റെയ്ഡ് എന്നാണ് സൂചന. എംഎൽഎ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും ഇ ഡി പരിശോധന നടത്തുന്നുണ്ട്. നീക്കത്തിന് പുറകിൽ ബിജെപി ഹൈഫണ്ട് കോൺഗ്രസ് രാഷ്ട്രീയ തീരുമാനമെന്നാണ് സൂചന. കേരളത്തിൽ 10 ഇടങ്ങളിലും ബംഗളൂരുവിൽ രണ്ട് ഇടങ്ങളിലും ആണ് റെയ്ഡ് നടക്കുന്നത്. വലിയ സന്നാഹങ്ങളോടുകൂടിയാണ് ഇ ഡി നീക്കം. കൂടുതൽ പോലീസിനെ പിണറായി വിജയൻറെ തിരുവനന്തപുരത്തെ വസതിക്ക് മുന്നിൽ വിന്യസിച്ചു.മുഖ്യമന്ത്രി വി ഡി സതീശന്റെ ദില്ലി യാത്രയ്ക്ക് പിന്നാലെയുളള ഈ നീക്കങ്ങൾ കേന്ദ്ര സർക്കാരിനെ ഉപയോഗിച്ച് കൃത്യമായി ആസൂത്രണം ചെയ്തു നടത്തുന്ന അജണ്ടയായി കാണാം. ഇന്ന് വി ഡി സതീശൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്താനിരിക്കെ ആണ് റെയ്ഡ്.The post ഇ ഡി വേട്ട തുടങ്ങി; പിണറായി വിജയന്റെ വീട്ടിൽ ഇ ഡി റെയ്ഡ് appeared first on Kairali News | Kairali News Live.