കാലവർഷമിങ്ങ് എത്താറായി; മഴക്കാല കെടുതികൾ നേരിടാൻ മന്ത്രിമാരുടെ യോഗം ഇന്ന്

Wait 5 sec.

മഴക്കാല കെടുതികൾ നേരിടുന്നതിനായി മന്ത്രിമാരുടെ യോഗം ഇന്ന് ചേരും. രാവിലെ 10 മണിക്ക് ഓൺലൈനായാണ് യോഗം ചേരുക. യോഗത്തിൽ ജില്ലാ കളക്ടർമാരും പങ്കെടുക്കും. മുന്നൊരുക്കങ്ങൾക്കായുള്ള തുക എല്ലാ ജില്ലകൾക്കും ഇതിനോടകം കൈമാറിയിട്ടുണ്ട്. നിലവിലെ മുന്നൊരുക്കങ്ങൾ എവിടെ വരെ ആയെന്നും ഇനി എന്തെല്ലാം ചെയ്യണമെന്നും യോഗത്തിൽ ചർച്ചയാവും. സംസ്ഥാനത്ത് ഇത്തവണ കാലവർഷം ദുർബലമായിരിക്കുമെന്നാണ് വിലയിരുത്തൽ. ഇതിൽ ഇറിഗേഷൻ വകുപ്പ് എന്ത് നിർദ്ദേശമാവും മുന്നോട്ട് വെയ്ക്കുക എന്നതും പ്രധാനമാണ്. സ്കൂൾ തുറക്കുന്നത് സംബന്ധിച്ച വിഷയങ്ങളും യോഗത്തിൽ ചർച്ചയാകും.ALSO READ: അമ്മയിലെ തർക്കം; ടിനി ടോമിനെതിരെ പരാതി നൽകാൻ അൻസിബ ഹസ്സൻഅതേസമയം സംസ്ഥാനത്ത് ഇന്ന് ഒരിടത്തും മഴ മുന്നറിയിപ്പില്ല. എങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. അതേസമയം കേരള -ലക്ഷ്വദ്വീപ് തീരങ്ങളിൽ മത്സ്യബന്ധത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.The post കാലവർഷമിങ്ങ് എത്താറായി; മഴക്കാല കെടുതികൾ നേരിടാൻ മന്ത്രിമാരുടെ യോഗം ഇന്ന് appeared first on Kairali News | Kairali News Live.