ഇ‍ഡി റെയ്ഡിലൂടെ പിണറായി വിജയനെയോ സിപിഐഎമ്മിനെയോ തളർത്താമെന്ന് കരുതിയെങ്കിൽ അത് വ്യാമോഹമാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. ലാവ്ലിൻ കേസ് ഓർക്കുന്നത് നന്നായിരിക്കുമെന്നും ഇഡിയുടെ രാഷ്ട്രീയമായ വേട്ടയാടലാണെന്നും അദ്ദേഹം പ്രതികരിച്ചു.ബിജെപി – കോണ്ഗ്രസ് ഒത്തു കളിയുടെ ദൃഷ്ടാന്തമാണ് ഇഡി റെയ്ഡെന്നും രാഹുൽ ഗാന്ധി കേരളത്തിൽ വന്നു പിണറായി വിജയനെ ഇഡി എന്ത് കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ചോദിച്ചിരുന്നുവെന്നും ജോൺ ബ്രിട്ടാസ് എംപി ഓർമപ്പെടുത്തി.തെരഞ്ഞെടുപ്പ് ഒത്തുകളിയുടെ ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാര സ്മരണ. പിണറായി വിജയൻ തീയിൽ കുരുത്ത നേതാവാണ്. ലാവ്ലിൻ കേസ് ഓർക്കുന്നത് നന്നായിരിക്കും.പിണറായി വിജയനെയോ സിപിഐഎമ്മിനെയോ തളർത്താം എന്ന് കരുതിയെങ്കിൽ അത് വ്യാമോഹമാണ് നിയതമായ മാർഗത്തിലൂടെ നികുതി അടച്ചു നടത്തിയ ഇടപാട്. എത്ര ഏജൻസികളാണ് അന്വേഷിക്കുന്നത് എഫ്ബിഐയെയും മൊസാദിനെയും കൂടിയേ രംഗത്ത് ഇറക്കാൻ ഉള്ളു.പിണറായി വിജയന്റെ മൊഴി എടുക്കുന്നെങ്കിൽ എടുക്കട്ടേ. ഏതു രേഖകൾ വേണമെങ്കിലും ആവശ്യപ്പെടട്ടെ.അരവിന്ദ് കെജ്രിവാളിന്റെ കേസ് ഡൽഹി കോടതി ചവറ്റു കൊട്ടയിൽ വലിച്ചെറിഞ്ഞതാണ്.also read:‘എന്തുകൊണ്ട് ചെന്നിത്തലയുടെയും കുഞ്ഞാലിക്കുട്ടിയുടെയും വീട്ടിൽ റെയ്ഡ് നടക്കുന്നില്ല ?’; ഇത് ആസൂത്രിതമായി തയ്യാറാക്കിയ തിരക്കഥയെന്ന് കെ. അനിൽ കുമാർരാജ്യത്തു ഇഡി കേസുകളിൽ എത്ര മാത്രം വിശ്വാസ്യത ഉണ്ടെന്നു നമുക്ക് അറിയാവുന്നതാണ്. സിഎംആ‍ർഎൽ സ്ഥാപനം ലക്ഷ കണക്കിന് രൂപ നൽകിയ രണ്ടു നേതാക്കൾ മന്ത്രി സഭയിൽ അംഗമാണ്. അവരെ കുറിച്ച് എന്ത് കൊണ്ട് അന്വേഷണം നടത്തുന്നില്ല. ഇഡി വേട്ടയാടലിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും.പിണറായി വിജയൻ ഇമ്മാതിരി ഓല പാമ്പിൽ പേടിക്കില്ല. അധികാരം ഉണ്ടെങ്കിലും ഇല്ലെങ്കിലും നേരിടാൻ ഞങ്ങൾക്ക് അറിയാം. കെജ്രിവാളിനെതിരെ ഉപയോഗിച്ച അതേ തന്ത്രം. പിണറായിക്ക് എതിരെയും ഉപയോഗിക്കുകയാണെന്നും ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.The post ‘ലാവ്ലിൻ കേസ് ഓർക്കുന്നത് നന്നായിരിക്കും’, ഇഡി റെയ്ഡ് ബിജെപി – കോൺഗ്രസ് ഒത്തുകളിയുടെ ദൃഷ്ടാന്തമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി appeared first on Kairali News | Kairali News Live.