കൊച്ചി| എറണാകുളം കുമ്പളങ്ങിയില്‍ പച്ചക്കറി കടയ്ക്കുള്ളില്‍ മധ്യവയസ്‌കനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് സ്വദേശി മാഹിന്‍ ആണ് മരിച്ചത്. മാര്‍ക്കറ്റിലെ പച്ചക്കറി കടയ്ക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നതെന്നാണ് പോലീസിന്റെ നിഗമനം.സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. കഴിഞ്ഞ ദിവസം രാത്രി മാഹിനും മറ്റ് രണ്ട് പേരും കടയ്ക്ക് സമീപം ഇരുന്ന് മദ്യപിച്ചിരുന്നു. ഇവര്‍ തമ്മിലുള്ള വാക്കുതര്‍ക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.പച്ചക്കറി കടയ്ക്ക് സമീപം കുട നന്നാക്കുന്ന ജോലി ചെയ്തു വരികയായിരുന്നു മാഹിന്‍. പച്ചക്കറി കടയ്ക്ക് സമീപമുള്ള മുറിയിലായിരുന്നു ഇയാളുടെ താമസം.Content Highlights:A middle-aged man was found hacked to death inside a vegetable shop at Kumbalangi in Ernakulam. The deceased has been identified as Mahin, a native of Tamil Nadu who worked as an umbrella repairer in the area. Police suspect that the murder took place during the early hours of the morning following an altercation between Mahin and two companions during a drinking session the previous night. An investigation is underway with the police analyzing nearby CCTV footage to track down the suspects.