ജമ്മു കശ്മീരില്‍ മലയാളികള്‍ ഉള്‍പ്പെടെ മുന്നൂറോളം പേര്‍ കേബിള്‍ കാറുകളില്‍കുടുങ്ങിക്കിടക്കുന്നു; രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും

Wait 5 sec.

ശ്രീനഗര്‍  | ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് നിലച്ചു പോയ കേബിള്‍ കാറില്‍ മലയാളികള്‍ ഉള്‍പ്പടെയുള്ള സഞ്ചാരികള്‍ കുടുങ്ങി. മുന്നോറോളം പേരാണ് കുടുങ്ങികിടക്കുന്നത്. ഇവരെ പുറത്ത് എത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. കേബിള്‍ കാറിന്റെ സാങ്കേതിക തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടരുന്നതായും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അറിയിച്ചു.ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. വിനോദസഞ്ചാരികള്‍ കേബിള്‍ കാറില്‍ സഞ്ചരിക്കുന്നതിനിടെ പെട്ടന്ന് നിലയ്ക്കുകയായിരുന്നു. സൈന്യം ഉള്‍പ്പടെ സ്ഥലത്ത് എത്തിയിട്ടുണ്ട്. കാലാവസ്ഥ പ്രതികൂലമായതിനാല്‍ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണ്.എല്ലാ കാബിനുകളും സുരക്ഷിതമാണെന്നും കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികളെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ പരിശീലനം ലഭിച്ച സംഘത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നുവെന്നും ഒമര്‍ അബ്ദുള്ളയുടെ ഓഫീസ് അറിയിച്ചു.