കേന്ദ്ര കമ്മറ്റി യോഗത്തിൽ കേരളത്തിലെ ഉൾപ്പെടെ തെരഞ്ഞെടുപ്പ് വിലയിരുത്തിയതായി സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. ബംഗാളിൽ സിപിഐഎം ശക്തമായി തിരിച്ചു വരവ് കാണിക്കുന്നുണ്ടെന്നും കേരളത്തിലുണ്ടായ പരാജയത്തിൽ ആഴത്തിലുള്ള പരിശോധന നടത്തുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.എല്ലാ കമ്മറ്റികളും ഇത് സംബന്ധിച്ച് പരിശോധന നടത്തും. സ്വതന്ത്രമായി അഭിപ്രായങ്ങൾ കേൾക്കും. ജൂലൈയിൽ പ്രത്യേക കേന്ദ്രകമ്മറ്റി യോഗം ചേരും. സംസ്ഥാന തലത്തിലെ അവലോകനം ഈ യോഗത്തിൽ ചർച്ച ചെയ്യും, എം എ ബേബി പറഞ്ഞു.അസമിലും ബംഗാളിലും ഭരണസംവിധാനങ്ങളെ ബിജെപി ദുരുപയോഗം ചെയ്തുവെന്ന് പറഞ്ഞ അദ്ദേഹം അസമിൽ ഡെലിമിറ്റേഷൻ കൊണ്ടുവന്ന് മണ്ഡലങ്ങൾ അവർക്ക് അനുകൂലമാക്കിയെന്നും ചൂണ്ടിക്കാട്ടി. കോൺഗ്രസിനെയും അദ്ദേഹം വിമർശിച്ചു. പ്രതിപക്ഷത്തെ ശക്തിപ്പെടുത്താൻ കോൺഗ്രസ് പര്യാപ്തമല്ലെന്ന് അദ്ദേഹം പറഞ്ഞു.ALSO READ: ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കാനുള്ള നീക്കം ഭരണഘടനാ വിരുദ്ധം: ശക്തമായ പ്രതിഷേധത്തിനൊരുങ്ങി എസ്എഫ്ഐപ്രതിപക്ഷ പാർട്ടികളോടുള്ള കോൺഗ്രസിൻ്റെ സമീപനം പ്രതിപക്ഷ ഐക്യത്തെ തകർക്കുന്നു എന്ന് പറഞ്ഞ അദ്ദേഹം തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സിപിഐഎം നേതാക്കളെ വ്യക്തിപരമായി ആക്രമിക്കാൻ ആണ് ശ്രമിച്ചതെന്നും ചൂണ്ടിക്കാട്ടി. രാഷ്ട്രീയ വിമർശനങ്ങൾ ആകാം, പക്ഷേ കോൺഗ്രസ് അധികാരത്തിന് വേണ്ടി എന്തും പറയുന്ന നിലയിലേക്കെത്തി’, എം എ ബേബി പറഞ്ഞു.മോദിക്ക് വിമർശനംതെരഞ്ഞെടുപ്പ് നടപടികൾക്കിടെ വനിത സംവരണത്തിൻ്റെ മറവിൽ മണ്ഡലപുനർനിർണയം പാസാക്കാൻ ബിജെപി സർക്കാർ ശ്രമിച്ചു. ദൂരദർശൻ ഉൾപ്പെടെയുള്ള ചാനലുകൾ പ്രതിപക്ഷം വനിത സംവരണത്തിന് എതിരെന്ന് പറഞ്ഞു കരഞ്ഞു കാണിച്ചു. എന്നാൽ പ്രതിപക്ഷം വനിത സംവരണത്തിന് എതിരല്ല, അദ്ദേഹം വ്യക്തമാക്കി.എസ്ഐആറിൽ പുറത്തായവർക്ക് സർക്കാർ അനുകൂല്യങ്ങൾ നിഷേധിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബീഹാറിൽ ഏകദേശം 5 ലക്ഷം പേരെ റേഷൻ കാർഡിൽ നിന്നും പുറത്താക്കി.നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലും കേന്ദ്രത്തെ എം എ ബേബി വിമർശിച്ചു. വിദ്യാഭ്യാസ മന്ത്രിക്ക് ആ സ്ഥാനത്ത് ഇരിക്കാൻ ഒരു നിമിഷം പോലും അർഹത ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.കോക്രോച്ച് ജനതാ പാർട്ടിക്ക് (സിജെപി) വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും ഇത് വ്യക്തമാക്കുന്നത് സർക്കാരിനെതിരായ യുവാക്കളുടെ പ്രതിഷേധം ആണെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളുടെ ശബ്ദത്തെ അടിച്ചമർത്താൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.തെരഞ്ഞെടുപ്പ് അവലോകനംസംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന സമതി യോഗങ്ങൾ അടുത്ത മാസം 5 മുതൽ 8 വരെ നടക്കുമെന്ന് എം എ ബേബി അറിയിച്ചു. യോഗങ്ങളിൽ പൊളിറ്റ് ബ്യൂറോയുടെ ഒരു സംഘവും പങ്കെടുക്കും. തെരഞ്ഞെടുപ്പ് വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിൽ നേതൃത്വം മാറുന്ന പതിവ് സിപിഐഎമ്മിൽ ഇല്ലെന്ന് പറഞ്ഞ അദ്ദേഹംപ്ലീനം വിളിക്കുന്നത് സംസ്ഥാനത്ത സമതി തീരുമാനിക്കും എന്നും പറഞ്ഞു.കമ്മറ്റി ചർച്ചകളെ കുറിച്ച് പത്രങ്ങളിൽ വരുന്ന വാർത്തകൾ മുഴുവൻ ശരി അല്ല. അതൊക്കെ ചർച്ചകളിൽ പോകുമ്പോൾ മാത്രമേ എന്തൊക്കെ ചർച്ചകൾ എന്ന് അറിയാൻ കഴിയൂ. ആളുകളെ മാറ്റുമോ ഇല്ലയോ എന്ന് ചർച്ച ചെയ്യുന്നതിൽ മാധ്യമങ്ങൾക്ക് കൗതുകം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ബിജെപിക്ക് ലോക്സഭയിൽ ഒരു സീറ്റ് ലഭിച്ചത് കോൺഗ്രസ് സിറ്റിംഗ് സീറ്റായ തൃശൂരിൽ നിന്നാണ്. ബിജെപിക്ക് ഉണ്ടായിരുന്ന ഒരു സീറ്റ് തോൽപ്പിച്ചത് സിപിഐഎം ആണ്. ബിജെപി ജയിച്ച മൂന്ന് സീറ്റിലും മത്സരം നടന്നത് ഇടതുപക്ഷവും ബിജെപിയും തമ്മിലാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേരളത്തിൽ പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചത് ആണെന്നും മറ്റ് ചോദ്യങ്ങൾക്ക് പ്രസക്തി ഇല്ലെന്നും പറഞ്ഞു.The post ബംഗാളിൽ സിപിഐഎം ശക്തമായി തിരിച്ചുവരുന്നു, കേരളത്തിലെയടക്കം തെരഞ്ഞെടുപ്പ് വിലയിരുത്തി: എം എ ബേബി appeared first on Kairali News | Kairali News Live.