‘സംഘി മനസുള്ളവരെ കൊണ്ടാണോ യുഡിഎഫ് സ‍‌ർക്കാ‌ർ മുന്നോട്ടുപോകാൻ ആ​ഗ്രഹിക്കുന്നത്’, ഡോ. കെ ടി ജലീലിന്റെ കുറിപ്പ് വൈറലാകുന്നു

Wait 5 sec.

യുഡിഎഫ് സ‍ർക്കാരിന്റെ രീതിയെ രൂക്ഷമായി വിമർശിച്ച് ഡോ. കെ ടി ജലീൽ. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായി റോയ് മാത്യുവിന് നിയമനം ലഭിച്ചതിലും അദ്ദേഹം വിമർശനം രേഖപ്പെടുത്തിയിരിക്കുകയാണ്. റോയ് മാത്യുവിന്റെ പേരിൽ സമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന 2020ലെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടും കെ ടി ജലീൽ പങ്കുവച്ചിട്ടുണ്ട്.സംഘി മനസുള്ള ഇത്തരക്കാരെ കൊണ്ടാണോ യുഡിഎഫ് സ‍ർക്കാ‌‌ർ മുന്നോട്ട് പോകാൻ ആ​ഗ്രഹിക്കുന്നതെന്നും കെ ടി ജലീൽ ചോദിച്ചുകെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപംപുതിയ മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറിയായി നിയമനം ലഭിച്ച റോയ് മാത്യുവിൻ്റേതെന്ന പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന 2020-ലെ എഫ്.ബി പോസ്റ്റിൻ്റെ സ്ക്രീൻഷോട്ടാണ് ഇമേജിൽ കൊടുത്തിരിക്കുന്നത്.ഇത് സത്യമാണോ അല്ലയോ എന്ന് വ്യക്തത വരുത്തേണ്ടത് അദ്ദേഹമാണ്. മുഖപുസ്തകത്തിൽ റോയ് മാത്യു എഴുതി എന്നു പറയപ്പെടുന്ന വാചകങ്ങൾ വസ്തുതയാണെങ്കിൽ പരമത നിന്ദയും കടുത്ത മുസ്ലിം വിരുദ്ധതയും പ്രചരിപ്പിച്ചതിന് അദ്ദേഹത്തിനെതിരെ കേസെടുക്കണം. സംഘി മനസ്സുള്ള ഇത്തരക്കാരെയും കൊണ്ടാണോ യു.ഡി.എഫ് സർക്കാർ മുന്നോട്ടു പോകാൻ ആഗ്രഹിക്കുന്നത്? ഇക്കാര്യത്തിൽ മുസ്ലിംലീഗിൻ്റെയും ലീഗിനെ പിന്തുണക്കുന്ന മത സംഘടനകളുടെയും അഭിപ്രായം എന്തെന്നറിയാൻ മതേതര കേരളത്തിന് താൽപര്യമുണ്ട്.തൊപ്പിയൂരി സത്യപ്രതിജ്ഞ ചെയ്ത ലീഗുമന്ത്രിമാർ പതിവു തെറ്റിച്ച് “അള്ളാഹു” മാറ്റി “ദൈവത്തി”ലേക്ക് ചാടിയതിൻ്റെ പ്രത്യേക സാഹചര്യം ലീഗ് നേതൃത്വം വിശദീകരിക്കണം. ആറേഴു മാസം മുമ്പ് നടന്ന തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ ജയിച്ച മുസ്ലിം പേരുള്ള എല്ലാ മുസ്ലിംലീഗ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തത് ”അള്ളാഹു”വിൻ്റെ നാമത്തിലാണ്. ആ സാഹചര്യത്തിൽ നിന്ന് എന്തു വ്യത്യാസമാണ് “അള്ളാഹു” ഉപേക്ഷിച്ച് “ദൈവ”ത്തിലേക്കു മാറാൻ കേരളത്തിൽ പുതുതായി ഉണ്ടായിരിക്കുന്നത്?ഞാനടക്കമുള്ള ജനപ്രതിനിധികൾ “ദൈവ” നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിനെ വക്രീകരിച്ച് “അള്ളാഹു”വിനെയും മതത്തെയും കൈവിട്ടുവെന്ന് മുസ്ലിം സമൂഹത്തിൽ കുപ്രചരണം നടത്തിയ ഇമ്മിണി വലിയ ”സമുദായസ്നേഹികളാ”ണ് ഇപ്പോൾ ഈ മലക്കംമറിച്ചിൽ നടത്തിയിരിക്കുന്നത്.മുസ്ലിംലീഗിൻ്റെ അഖിലേന്ത്യാ പ്രസിഡണ്ടായിരുന്ന ഗുലാം മഹ്മൂദ് ബനാത്ത് വാലാ സാഹിബിൻ്റെ പാർലമെൻ്റിലെ സത്യപ്രതിജ്ഞ ഒന്നാം കമൻ്റൊയി കൊടുക്കുന്നു. എൽ.കെ അദ്വാനി എന്ന ബി.ജെ.പി നേതാവിൻ്റെ തൊട്ടു മുന്നിൽ നിന്നു കൊണ്ടാണ് അദ്ദേഹം പ്രതിജ്ഞ ചൊല്ലുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.The post ‘സംഘി മനസുള്ളവരെ കൊണ്ടാണോ യുഡിഎഫ് സ‍‌ർക്കാ‌ർ മുന്നോട്ടുപോകാൻ ആ​ഗ്രഹിക്കുന്നത്’, ഡോ. കെ ടി ജലീലിന്റെ കുറിപ്പ് വൈറലാകുന്നു appeared first on Kairali News | Kairali News Live.