ന്യൂഡല്‍ഹി | രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് ലിറ്ററിന് 2.61 രൂപയും ഡീസല്‍ ലിറ്ററിന് 2.71 രൂപയുമാണ് കൂട്ടിയത്. രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ വില വര്‍ധനയാണിത്. കഴിഞ്ഞ ദിവസമാണ് പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും വര്‍ധിപ്പിച്ചത്. ഇന്നു പെട്രോള്‍ വില ലിറ്ററിന് 115.50രൂപയും, ഡീസലിന് 104.41 രൂപയുമായി തിരുവനന്തപുരത്തെ വില. 12 ദിവസംകൊണ്ട് എട്ടു രൂപയാണ് കൂടിയത്.പുതിയ നിരക്കനുസരിച്ച് ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 102.12 രൂപയും ഡീസല്‍ വില ലിറ്ററിന് 95. 20 രൂപയുമാണ്. ആഗോള വിപണയില്‍ എണ്ണ വില ഇടിയുന്ന സാഹചര്യത്തിലാണ് ഇന്ത്യയില്‍ വില ഉയര്‍ത്തുന്നത്.ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 98.22 ഡോളറിലെത്തി. വിലയില്‍ 5.1 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. അമേരിക്ക ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് എണ്ണ വിലയിലെ ഇടിഞ്ഞത്.