തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിൽ രാഷ്ട്രീയ പ്രവർത്തനത്തിന് വിലക്കേർപ്പെടുത്താൻ ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെ എസ്എഫ്ഐ പ്രതിഷേധം ഇന്ന്. ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നിർദേശത്തിൽ പുതിയ പെരുമാറ്റച്ചട്ടം പുറത്തിറക്കിയിരുന്നു. ഈ പെരുമാറ്റചട്ടം പിൻവലിയ്ക്കണമെന്നാവശ്യപ്പെട്ട് സിൻഡിക്കറ്റ് മാർച്ച് 9.30 മണിയ്ക്ക് നടത്തും. വിദ്യാർത്ഥികളെ സംഘടിപ്പിക്കുന്നത് അച്ചടക്കലംഘനമായാണ് പെരുമാറ്റച്ചട്ടത്തിൽ പറയുന്നത്. ക്യാമ്പസിനുള്ളിൽ മുദ്രാവാക്യം വിളി പാടില്ലെന്നും നിർദേശമുണ്ട്. ക്യാമ്പസിനുള്ളിൽ അനധികൃതമായ രാഷ്ട്രീയ പ്രവർത്തനം പാടില്ലെന്നും അനധികൃതമായി രാഷ്ട്രീയ പ്രവർത്തനം നടത്തിയാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പെരുമാറ്റച്ചട്ടത്തിൽ പറയുന്നു.സർവകലാശാലയുടെ നീക്കം കേരളത്തിന് അപമാനമെന്ന് എസ്എഫ്ഐ പറയുന്നു. മലയാളസർവകലാശാലയിലെ പൊതുപ്രവേശന പരീക്ഷ എടുത്തു കളയുന്നതിനെതിരെയും എസ്എഫ്‌ഐ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.ALSO READ: അട്ടപ്പാടി മധു കൊലപാതകക്കേസിലെ അപ്പീൽ ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പറയുംഅതേസമയം സർവകലാശാലകളിലെ വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തെ നിയന്ത്രിക്കണമെന്ന ഗവർണറുടെ ഉത്തരവ് അതീവ ഗുരുതരമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തീ കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. കേരളത്തിൽ വിദ്യാർത്ഥി സംഘടന പ്രവർത്തനം കൊണ്ട് നഷ്ടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. വിദ്യാർത്ഥി സംഘടന പ്രവർത്തനം കാരണമാണ് സംഘപരിവാറിന് കേരളത്തെ കീഴടക്കാൻ സാധിക്കാത്തത്. ഇത് തിരിച്ചറിഞ്ഞ സംഘിയായ ഗവർണർ അപകടകരമായ രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.The post കലാലയ രാഷ്ട്രീയത്തിന് വിലക്കേർപ്പെടുത്താൻ നീക്കം; തിരൂർ മലയാളം സർവകലാശാലയിൽ എസ്എഫ്ഐ പ്രതിഷേധം ഇന്ന് appeared first on Kairali News | Kairali News Live.