തിരുവനന്തപുരം ഉള്ളൂരിൽ മട്ടുപ്പാവിൽ കൃഷി ചെയ്യുന്ന ഒരു കർഷകനുണ്ട്. വെറും കൃഷി അല്ല മട്ടുപാവിലെ നെൽകൃഷിയാണ് അദ്ദേഹം ചെയ്യുന്നത്. പൊലീസ് സർവീസിനു ശേഷം കൃഷിയിലേക്ക് തിരിഞ്ഞ പ്രസന്നനാണ് ഏവർക്കും മാതൃകയാകുന്നത്. ലോകത്ത് കിട്ടാവുന്ന എല്ലാ വിത്തും ഇവിടെ പരീക്ഷിക്കും. ചിലത് വിജയിക്കുകയും ചിലത് പരാജയപ്പെടുകയും ചെയ്തു.എന്നിരുന്നാലും 13 വർഷമായി ഉള്ളൂരിലെ ഈ കർഷകൻ ചെയ്തുവരുന്നത് സമാനതകളില്ലാത്ത മട്ടുപ്പാവ് കൃഷിയാണ്. നീണ്ട പൊലീസ് സർവീസിനു ശേഷമാണ് കൃഷിയിലേക്ക് തിരിഞ്ഞത്. ഏറ്റവും ഒടുവിൽ ഈ മട്ടുപ്പാവിൽ പുതിയ പരീക്ഷണത്തിന് എത്തിയത് ബസുമതി നെൽക്കതിരുകൾ ആണ്. കാക്കി അഴിച്ചപ്പോൾ നേരെയെടുത്ത് കർഷകന്റെ വേഷമണിഞ്ഞു. അത് ചെറുപ്പം മുതലേ ഉള്ള ആഗ്രഹമായിരുന്നു. പിന്നീടങ്ങോട്ട് നിരവധി ജൈവ കൃഷി രീതി പഠന ക്ലാസുകളിലും ട്രെയിനിങ് ക്ലാസുകളിലും പങ്കെടുത്തു.Also read:മഴക്കാലപൂർവ ശുചീകരണം സംഘടിപ്പിച്ച് ഡിവൈഎഫ്ഐനിരവധി അവാർഡുകളും തേടിയെത്തി. വിവിധയിനം ചീര, മുളക്,റാഗി,ചോളം, വെണ്ട,ക്യാപ്‌സിക്കാം, മഞ്ഞൾ മണിത്തക്കാളി കുമ്പളം തുടങ്ങി ഡ്രാഗൺ ഫ്രൂട്ട് വരെ ഈ മട്ടുപ്പാവിലുണ്ട്. തോൽക്കാൻ മനസ്സില്ലാത്ത ഒരു കർഷകന്റെ മനസ്സാണ് അദ്ദേഹത്തിന്റെ മട്ടുപ്പാവ് നിറയെ. 2010 സർവീസിൽ നിന്ന് വിരമിക്കുമ്പോൾ ജീവിതം ഇനിയാണ് ആരംഭിക്കുന്നത് എന്ന പ്രതീക്ഷയിലാണ് ഈ കൃഷിയിലേക്ക് പ്രസന്നൻ എത്തിക്കുന്നത്. പിന്നീടങ്ങോട്ട് കൃഷി പുതിയ പാഠവും പുതിയ ജീവിതശൈലിയുമായി മാറി.The post മട്ടുപ്പാവിൽ തീർത്ത നെൽപ്പാടം; പതിമൂന്ന് വർഷമായി കൃഷിയിൽ വിജഗാഥ രചിച്ച് പ്രസന്നൻ appeared first on Kairali News | Kairali News Live.