അട്ടപ്പാടി മധു കൊലപാതകക്കേസിലെ അപ്പീൽ ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ശിക്ഷാവിധിക്കെതിരെ പ്രതികളും, ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും സമർപ്പിച്ച ഹർജികളിലാണ് ഡിവിഷൻ ബഞ്ച് വിധി പറയുക. 15 പ്രതികളും ഇന്ന് നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ജയിലിലുള്ള 12 പ്രതികളെയും അധികൃതർ ഹാജരാക്കും.പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലിലെ ആവശ്യം.വിചാരണക്കോടതി വെറുതെ വിട്ട മൂന്ന് പ്രതികളെ ശിക്ഷിക്കണമെന്നും സർക്കാർ ആവശ്യപ്പെടുന്നു.കുറ്റവിമുക്തരാക്കണം എന്നാണ് വിചാരണക്കോടതി ശിക്ഷിച്ച പ്രതികളുടെ ആവശ്യം.Also read: പാരിയത്ത് കാവിലെ കുടിയൊഴിക്കൽ ഉത്തരവ് സ്റ്റേ ചെയ്യാനുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും2018 ഫെബ്രുവരി 22നാണ് മോഷണക്കുറ്റം ആരോപിച്ചുള്ള മർദനത്തെ തുടർന്ന് അട്ടപ്പാടിയിൽ മധു കൊല്ലപ്പെട്ടത്.കുറ്റക്കാരാണെന്ന് കണ്ടെത്തിയ 14 പ്രതികളില്‍ 13 പേര്‍ക്കും ഏഴുവര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയുമായിരുന്നു പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. കൈകൾ ബന്ധിച്ച് ക്രൂരമായ മർദ്ദനത്തിനിരയായ മധുവിൻ്റെ ചിത്രം മലയാളികളുടെ ഹൃദയത്തിൽ പ്രഹരമേൽപ്പിച്ചിരുന്നു. ആൾക്കൂട്ട മർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട മധുവിൻ്റെ കുടുംബത്തിന് എല്ലാ സഹായങ്ങളും ചെയ്ത് നൽകിയതും അന്നത്തെ എൽ ഡി എഫ് സർക്കാരായിരുന്നു.The post അട്ടപ്പാടി മധു കൊലപാതകക്കേസിലെ അപ്പീൽ ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പറയും appeared first on Kairali News | Kairali News Live.