നാടൻ തോക്കുമായി കാടുകയറും; കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഇടവേളയ്ക്ക് ശേഷം നായാട്ട് സംഘം സജീവം?

Wait 5 sec.

കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഒരു ഇടവേളയ്ക്ക് ശേഷം നായാട്ടുസംഘം സജീവമായെന്ന് സംശയം. നാടൻ തോക്കുകളുമായി രണ്ടുപ്പേർ പിടിയിലായതോടെയാണ് ഈ സംശയം ശക്തമായത്. വന്യമൃഗവേട്ടയ്ക്കെതിരെ ശക്തമായ നടപടിയുമായി വനംവകുപ്പ് മുന്നോട്ട് പോകുമ്പോഴാണ് വീണ്ടും വേരുറപ്പിക്കാൻ നായാട്ടുസംഘങ്ങളുടെ ശ്രമം.നായാട്ട് സംഘത്തിലെ രണ്ടുപേർ രാത്രിയിൽ വനംവകുപ്പിന്റെ പിടിയിലായി. ആര്യങ്കാവ് കുളിർക്കാട് മേഖലയിൽ നായാട്ടുസംഘം കയറിയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചു. കടമാൻപാറ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അജയകുമാറിൻറെ നേതൃത്വത്തിൽ ഇവരെ കണ്ടെത്താൻ കാട് കയറി. ആര്യങ്കാവ് സ്വദേശികളായ ബാബു, മത്തായി സാമുവൽ എന്നിവരാണ് പിടിയിലായത്.Also read: മന്തിക്കടയിൽ നിന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽഇവരിൽ നിന്ന് ലൈസൻസില്ലാത്ത രണ്ട് തോക്കുകളും കണ്ടെത്തി. ഇരുപ്രതികളേയും തെന്മല പോലീസിന് കൈമാറി. തെന്മല എസ് എച് ഒ യുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നായാട്ടുസംഘങ്ങൾ കാട്ടിൽ പ്രവേശിക്കാതിരിക്കാനുള്ള നടപടികൾ കൂടുതൽ ശക്തമാക്കുകയാണ് വനംവകുപ്പ്. ഇത്തരക്കാർ കാടുകയറുന്നതിൽ ജനങ്ങൾക്കും വലിയ ആശങ്കയുണ്ട്.The post നാടൻ തോക്കുമായി കാടുകയറും; കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഇടവേളയ്ക്ക് ശേഷം നായാട്ട് സംഘം സജീവം? appeared first on Kairali News | Kairali News Live.