ഇന്നറിയാം… ;നീറ്റ്‌ ചോദ്യപേപ്പർ ചോർച്ചയിൽ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

Wait 5 sec.

നീറ്റ്‌ യു ജി ചോദ്യപ്പേപ്പർ ചോർച്ചയിൽ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ദേശീയ ടെസ്‌റ്റിങ്‌ ഏജൻസി പിരിച്ചുവിട്ട്‌ സി ബി ഐ അന്വേഷണം വേണമെന്ന ഹർജികൾ ആണ് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ പി എസ്‌ നരസിംഹ, അലോക്‌ ആരാധെ എന്നിവരുടെ ബെഞ്ചാണ്‌ കേൾക്കുക.എൻ ടി എയുടെ കെടുകാര്യസ്ഥതയാണ്‌ ചോർച്ചയ്ക്ക്‌ പിന്നിലെന്ന്‌ ചൂണ്ടിക്കാട്ടി യുണൈറ്റഡ്‌ ഡോക്‌ടേഴ്‌സ്‌ ഫ്രണ്ട്‌, ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ എന്നീ സംഘടനകളാണ്‌ കോടതിയെ സമീപിച്ചത്‌. 2024ലെ ചോദ്യപ്പേപ്പർ ചോർച്ചയിൽ കേന്ദ്രസർക്കാരും എൻ ടി എയും കോടതിക്ക്‌ നൽകിയ ഉറപ്പുകൾ ലംഘിക്കപ്പെട്ടെന്നും ഹർജിയിൽ ചൂണ്ടികാണിച്ചിട്ടുണ്ട്.അതേസമയം കർണാടകയിലെ കൽബർഗിൽ പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ഒരു വിദ്യാർത്ഥി കൂടി ആത്മഹത്യ ചെയ്തു.Also read: കിണറ്റിൽ വെള്ളത്തിന് പകരം ഡീസലോ? മംഗളൂരുവിലെ കാഴ്ച നാട്ടുകാരെ ഞെട്ടിച്ചുപന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ മികച്ച മാർക്ക് നേടിയ ഭാഗ്യ ശ്രീയാണ് മരണപ്പെട്ടത് നീറ്റ് പേപ്പർ ചേർച്ചയെ തുടർന്ന് രാജ്യത്ത് വിദ്യാർഥികളുടെ ആത്മഹത്യ തുടർക്കഥയാവുകയാണ്. പരീക്ഷ നടത്തിപ്പിനുള്ള അവകാശം കേന്ദ്രം എൻ ടി എയ്ക്ക നൽകിയതിന് ശേഷമാണ് നിരവധി തവണയായി ക്രമക്കേടുകൾ നടന്നത്.The post ഇന്നറിയാം… ;നീറ്റ്‌ ചോദ്യപേപ്പർ ചോർച്ചയിൽ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും appeared first on Kairali News | Kairali News Live.