മലയാളികൾ ഏറെ കാത്തിരുന്ന സിനിമായാണ് ദൃശ്യം 3. ജീത്തു ജോസഫ് മോഹൻലാൽ കൂട്ടു കെട്ടിൽ ഇറങ്ങിയ ചിത്രം മറ്റ് ദൃശ്യം സിനിമകളെപ്പോലെ തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. തീയേറ്ററുകളെല്ലാംം നിറഞ്ഞോടുകയാണ് ചിത്രം. റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോൾ തന്നെ ചിത്രം നൂറ് കോടിയും കടന്ന് മുന്നേറുകയാണ്.141.34 കോടിയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്ന കളക്ഷൻ. എന്നാൽ എല്ലാവരും കാത്തിരിക്കുന്നത് ചിത്രം എന്ന് ഒ ടി ടി യിൽ എത്തുമെന്നാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ദൃശ്യം 2 പൂർണമായും ഒ ടി ടി റിലീസായി പുറത്ത് ഇറങ്ങിയ സിനിമയാണ്. തൻ്റെ കുടുംബത്തിലേക്ക് ക്ഷണിക്കപ്പെടാതെയെത്തുന്ന ഒരു അതിഥിയും അവിടെ നടക്കുന്ന കൊലപാതകവും അത് പിന്നീട് ജോർജുകുട്ടിയേയും കുടുംബത്തേയും വേട്ടയാടുന്നതുമാണ് ദൃശ്യങ്ങളെ മുന്നോട്ട് നയിക്കുന്നത്.Also read: ‘കാതൽ: ദ കോർ ചിത്രത്തിലേതു പോലെയുള്ള കഥാപാത്രങ്ങള്‍ക്കായി ഞാൻ കാത്തിരിക്കുകയാണ്’: ജ്യോതികഈ ചിത്രത്തിലും ട്വിസ്റ്റുകളും സസ്പെൻസുകളും ഒളിപ്പിച്ച് വച്ചാണ് കഥ മുന്നോട്ട് നീങ്ങുന്നത്. ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിനാൽ ജൂൺ പകുതിയോടെ ഒ ടി ടി യിൽ എത്തുമെന്നാണ് സൂചന. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. മോഹൻലാലിന്റെ പിറന്നാൾ ദിനമായ മെയ് 21 നാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്.The post ജോർജുകുട്ടിയും കുടുംബവും സ്വീകരണ മുറിയിലെത്താറായോ? ദൃശ്യം 3 ഒടിടിയിൽ എപ്പോൾ എവിടെ? appeared first on Kairali News | Kairali News Live.