പ്ലസ് വൺ പ്രവേശനത്തിനായി ഏകജാലകം സംവിധാനം വഴി അപേക്ഷിക്കേണ്ട സമയമാണിത്. എസ്.എസ്.എൽ.സി, സിബിഎസ്ഇ, ഐസിഎസ്ഇ സ്ട്രീമുകളിൽ റെഗുലർ പഠന സമ്പ്രദായത്തിലൂടെ അപേക്ഷിക്കാം. മറ്റു സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും പത്താം ക്ലാസ് പാസായവർക്ക് ഈ സംവിധാനത്തിലൂടെ അപേക്ഷിക്കാം. മറ്റു ബോർഡുകൾ മുഖേന പരീക്ഷ പാസായവർ അപേക്ഷയ്ക്ക് ഒപ്പം മൈഗ്രേഷൻ സർട്ടിഫിക്കറ്റും സമർപ്പിക്കണം.അപേക്ഷ പൂർണ്ണമായും ഓൺലൈനാണ് സമർപ്പിക്കേണ്ടത്. അപേക്ഷയുമായി ബന്ധപ്പെട്ട എല്ലാം ചെയ്യേണ്ടത് ക്യാന്റിഡേറ്റ് ലോഗിൻ വഴിയാണ്. ലോഗിൻ തയ്യാറാക്കുമ്പോൾ ശ്രദ്ധയോടെ വിവരങ്ങൾ നൽകണം. അപേക്ഷ ‘others’ വിഭാഗത്തിൽ സമർപ്പിക്കുന്നവർ തുല്യതാ സർട്ടിഫിക്കറ്റ്, മൈഗ്രേഷൻ സർട്ടിഫിക്കറ്റ്, ഭിന്നശേഷിക്കാർ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കണം.ALSO READ; പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിൽ അപ്രന്റീസാകാം; കേരളത്തിലും അവസരം, 635 ഒഴിവുകൾഒരു ജില്ലയിൽ നിന്ന് ഒരു അപേക്ഷ മാത്രമേ സമർപ്പിക്കാവൂ. എയ്ഡഡ് സ്കൂളുകളിൽ കമ്യൂണിറ്റി കോട്ട, മാനേജ്മെന്റ് കോട്ട പ്രവേശനങ്ങൾക്കായി പ്രത്യേകം അപേക്ഷിക്കണം. ജാതി തെളിയിക്കാനായി എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിവരങ്ങൾ മതിയാവും.സ്കൂൾ കോഡും കോമ്പിനേഷൻ കോഡും ചേർന്നതാണ് ഒരു ഓപ്ഷൻ. വിദ്യാർത്ഥികൾ ചേരാൻ ആഗ്രഹിക്കുന്ന സ്കൂളുകളുടെ കോമ്പിനേഷൻ മുൻഗണനാ ക്രമത്തിൽ നൽകണം. അപേക്ഷയിൽ നൽകുന്ന ഫോൺ നമ്പർ നിലവിൽ പ്രവർത്തനസജ്ജമായിരിക്കണം.മൂന്ന് അലോട്ട്മെന്റുകളും ഒരു സപ്ലിമെന്ററി അലോട്ട്മെന്റുമാണ് ഉണ്ടായിരിക്കുക. മൂന്നാമത്തെ അലോട്ട്മെന്റിൽ നിർബന്ധമായും പ്രവേശനം നേടിയിരിക്കണം. സ്ഥിര പ്രവേശന സമയത്ത് ഒറിജിനൽ സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. ആകെ 45 കോമ്പിനേഷനുകളാണ് ഓപ്ഷനിലുള്ളത്. ജൂൺ 3നാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.The post പത്താം ക്ലാസ് കഴിഞ്ഞോ ? പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ appeared first on Kairali News | Kairali News Live.