വസ്ത്രം വാങ്ങാൻ കടകളിൽ പോകേണ്ട ഇനി ഫോണിലൂടെ വസ്ത്രങ്ങൾ പരീക്ഷിക്കാം. ഗൂഗിൾ ഫോട്ടോസ് വഴി ഉപയോക്താക്കൾ വസ്ത്രങ്ങൾ പരീക്ഷിക്കാൻ കഴിയുന്ന പുതിയ ഫീച്ചറുമായി ആർട്ടിഫിഷൽ ഇന്റലിജൻസ്. ഇതിലെ ഫീച്ചറുകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ വസ്ത്രങ്ങൾ വസ്ത്ര ശേഖരം ഡിജിറ്റലൈസ് ചെയ്യാനും തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ മിക്സ് ആൻഡ് മാച്ച് ചെയ്ത് നോക്കാനും സാധിക്കും. ഈ ഫീച്ചറുകൾ ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമാവും.പുതിയ ഫീച്ചർ കൊണ്ടു വരുന്നതായി തങ്ങളുടെ ഔദ്യോഗിക വ്ലോഗ് വഴിയാണ് ഗൂഗിൾ അറിയിച്ചത്. നാനോ ബനാന, വിർച്വൽ ട്രൈ ഓൺ എന്നീ ഫീച്ചറുകൾ സംയോജിപ്പിച്ചാണ് ഡിജിറ്റൽ വാർഡ്ട്രോബ് പ്രവർത്തിക്കുന്നത്. ഗൂഗിൾ ഫോട്ടോസിലെ ഫോട്ടോ കളക്ഷൻ വിഭാഗത്തിൽ ഇതിനായി പ്രത്യേക വിഭാഗം ലഭ്യമാണ്. ഉപയോക്താക്കൾ സേവ് ചെയ്തിട്ടുള്ള വസ്ത്രങ്ങളുടെ ചിത്രം സ്കാൻ ചെയ്ത് എഐ തന്നെ വസ്ത്രങ്ങൾ തിരിച്ചറിയും.ALSO READ; നിങ്ങ‍ളുടെ കാറും നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്, ഇത് വെറും തുടക്കം മാത്രം !വാർട്രോബിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി ഹാംഗർ ഐക്കണോട് കൂടിയ ഫ്ലോട്ടിംഗ് ബട്ടണും നൽകിയിട്ടുണ്ട്. ഇതിൽ ടാപ്പ് ചെയ്യുമ്പോൾ വരുന്ന ബോട്ടം ഷീറ്റ് ഉപയോഗിച്ച് വസ്ത്രങ്ങൾ മിക്സ് ആൻഡ് മാച്ച് ചെയ്യാൻ സാധിക്കും. വസ്ത്രങ്ങൾ തിരഞ്ഞെടുത്ത് ട്രൈ ഇറ്റ് ഓൺ ബട്ടണിൽ ക്ലിക്ക് ചെയ്താൽ ആ വസ്ത്രങ്ങൾ നിങ്ങൾക്ക് ഇണങ്ങുമോയെന്ന് വിർച്വലായി മനസിലാക്കാം.The post കടകളിൽ കയറിയിറങ്ങി നടക്കണ്ട; ഇനി ഫോണിലൂടെ വസ്ത്രം ട്രൈ ചെയ്ത് നോക്കാം appeared first on Kairali News | Kairali News Live.