അമിത് ഷായെ കാണാൻ പോയപ്പോൾ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി ഒഴിവാക്കിയത് എന്തിന്?

Wait 5 sec.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി വടശ്ശേരി ദാമോദരൻ മേനോൻ സതീശൻ പോയി കണ്ടിരുന്നു. ‌മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും മുഹമ്മദ് റിയാസ് എം എൽ എയുടെയും വീടുകളിൽ അകാരണമായി ഇഡി റെയ്ഡ് നടക്കുന്നതിനിടെ ആയിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്റെ ഈ സന്ദർശനം. അമിത് ഷായെ കണ്ട് കഴിഞ്ഞിട്ട് മാധ്യമങ്ങളോട് പ്രതികരിക്കാൻ പോലും തയ്യാറാകാതെ വി ഡി സതീശൻ ദില്ലി വിട്ടു.ഇപ്പോഴതല്ല വിഷയം. കേന്ദ്ര ആഭ്യന്തര മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ സ്വാഭാവികമായും കേരളത്തിന്റെ ആഭ്യന്തര മന്ത്രിയും ഉണ്ടാകേണ്ടതായിരുന്നില്ലേ? പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി തനിച്ച് കൂടിക്കാഴ്ച നടത്തിയത് പോ‌ലെയല്ലല്ലോ കേന്ദ്ര ആഭ്യന്തര മന്ത്രിയെ സന്ദർശിച്ച കാര്യം. അമിത് ഷായെ കാണാൻ പോകുമ്പോൾ കേരളത്തിന്റെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്തുകൊണ്ട് പോയില്ല എന്ന ചോദ്യം ജനങ്ങൾക്ക് സ്വാഭാവികമായും ഉണ്ടായേക്കാം.കേന്ദ്ര ധനകാര്യ മന്ത്രിയെയാണ് വി ഡി സതീശൻ ഒറ്റയ്ക്ക് പോയി കണ്ടതെങ്കിൽ അതിൽ തെറ്റില്ല. കാരണം മുഖ്യമന്ത്രി തന്നെയാണ് ധനകാര്യവകുപ്പും കൈകാര്യം ചെയ്യുന്നത്. മറ്റേതൊരു കേന്ദ്രമന്ത്രിയെ സന്ദർശിക്കുമ്പോഴും അതാത് വകുപ്പുകളിലെ മന്ത്രിമാരെയും കൂടെക്കൂട്ടേണ്ടതല്ലേ എന്നാണ് സോഷ്യൽ മീഡിയയിലടക്കം ഇപ്പോൾ ചർച്ചകൾ ഉയരുന്നത്. കേരളത്തിൽ മുൻ മുഖ്യമന്ത്രിമാർ പിന്തുടർന്ന് പോ‌ന്നതും ഇതേ രീതി തന്നെയായിരുന്നില്ലോ!ക്രമസമാധാന പാലനത്തിന്റെയും വിജിലൻസിന്റെയും ഇന്റലിജൻസിന്റെയുമെല്ലാം ചുമതല വഹിക്കുന്നയാളാണ് ആഭ്യന്തര മന്ത്രി. കേന്ദ്ര ആഭ്യന്തര മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ കേരളത്തിലെ ആഭ്യന്തര കാര്യവും ക്രമസമാധാന പാലനവുമൊക്കെയാണ് ചർച്ച ചെയ്തതെങ്കിൽ അതിൽ തീർച്ചയായും രമേശ് ചെന്നിത്തലയും പങ്കെടുക്കേണ്ടതാണ്. ഇനി മറ്റ് വല്ല അജണ്ടയോ സൗഹൃദം പുതുക്കാനുള്ള യാത്രയോ ആണ് മുഖ്യമന്ത്രി ഉദ്ദേശിച്ചതെങ്കിലും ഔപചാരികതയുടെ പേരിലെങ്കിലും ചെന്നിത്തലയെ വിളിക്കാമായിരുന്നു.ഇനി രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി മനഃപൂർവം ഒഴുവാക്കിയതാണോ? മുൻ മുഖ്യമന്ത്രിയും സിപിഐഎമ്മിന്റെ സമുന്നതനായ നേതാവുമായ പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയ്ഡ് നടക്കുന്ന കാര്യം പോലും കേരളത്തിന്റെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിഞ്ഞിരുന്നില്ല. ചെന്നിത്തല തന്നെയാണ് താനൊന്നും അറിഞ്ഞില്ലേ എന്ന് മാധ്യമങ്ങളോട് പറഞ്ഞത്.ALSO READ: ട്രെയിൻ തടഞ്ഞു,വാഹനങ്ങൾ കത്തിച്ച് യൂത്ത് കോൺഗ്രസുകാർ; സോണിയ ഗാന്ധിയെ നാഷണൽ ഹെറാൾഡ് കേസിൽ ഇഡി ചോദ്യം ചെയ്തപ്പോൾ സംഭവിച്ചത്മുഖ്യമന്ത്രി വി ഡി സതീശനാണെങ്കിൽ ഈ സമയംവരെ ഇഡി റെയ്ഡിനെ കുറിച്ച് മിണ്ടിയിട്ടില്ല. മാധ്യമങ്ങൾ ആവർത്തിച്ച് ചോദിച്ചിട്ടും ചിരിക്കുകയല്ലാതെ ഒരക്ഷരം ഉരിയാടിയില്ല. പ്രധാനമന്ത്രിയുമായി ദില്ലിയിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു പിണറായിയുടെ വീട്ടിലെ കേന്ദ്ര അന്വേഷണ ഏജൻസിയുടെ പരിശോധന. അതുകൊണ്ട് മുഖ്യമന്ത്രിക്ക് ഇക്കാര്യം അറിയാതിരിക്കാൻ തരമില്ല. പക്ഷേ ആഭ്യന്തര മന്ത്രി അറിഞ്ഞില്ല.വി ഡി സതീശന് മുഖ്യമന്ത്രിക്കസേര ഏറെ വാശിപിടിച്ച് കിട്ടിയത് പോലെ തന്നെയാണല്ലോ രമേശ് ചെന്നിത്തലയ്ക്കും ആഭ്യന്തര മന്ത്രിസ്ഥാനം കൈവന്നത്. പക്ഷേ സംസ്ഥാനത്ത് നടക്കുന്ന സുപ്രധാന കാര്യങ്ങൾ പോലും അദ്ദേഹം അറിയുന്നില്ല, മുഖ്യമന്ത്രിയാണെങ്കിൽ അമിത് ഷായെ കാണാൻ ഒറ്റയ്ക്ക് പോകുന്നു. ഇനി മുഖ്യമന്ത്രി വി ഡി തന്നെയാണോ ആഭ്യന്തര കാര്യങ്ങളുടെയും ചരട് വലിക്കുന്നതെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനുമാകില്ല.The post അമിത് ഷായെ കാണാൻ പോയപ്പോൾ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി ഒഴിവാക്കിയത് എന്തിന്? appeared first on Kairali News | Kairali News Live.