ബക്രീദ് അവധി മദ്യശാലകള്‍ക്കും വേണമെന്ന് ബെവ്കോ എംപ്ലോയീസ് സംഘ് വ്യക്തമാക്കി. ബക്രീദ് ആഘോഷങ്ങളില്‍ പങ്കുചേരുന്നതിന് ഒരു ദിവസം അവധി നല്‍കണം എന്നാണ് ആവശ്യം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി വി ഡി സതീശന് ബെവ്കോ എംപ്ലോയീസ് സംഘ് കത്ത് നല്‍കി.‘ലോകമെമ്പാടുമുള്ള മുസ്ലിം മത വിശ്വാസികള്‍ വിശുദ്ധ മക്കയില്‍ പരിശുദ്ധ ഹജ്ജ് ചടങ്ങുകളുടെ സമയത്ത് ആഘോഷിക്കുന്ന ത്യാഗത്തിന്റെ പെരുന്നാള്‍ ദിനമായ ബക്രീദ് ആഘോഷങ്ങള്‍ക്കായി 27/05/2026, 28/05/2026 തീയതികളില്‍ കേരളം സംസ്ഥാനത്ത് പൊതുഅവധി നല്‍കുന്നതിന് തീരുമാനിച്ചതില്‍ ബെവ്കോ എംപ്ലോയീസ് സംഘ് അഭിനന്ദിക്കുന്നു.കൂടെ ബക്രീദ് ആഘോഷങ്ങളില്‍ പങ്ക് ചേരുന്നതിന് കേരള സ്റ്റേറ്റ് ബീവറേജസ് കോര്‍പറേഷന്‍ ചില്ലറവില്‍പ്പന ശാലകള്‍ക്ക് ഒരു ദിവസത്തെ അവധി അനുവദിക്കണം’, എന്നാണ് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ബെവ്കോ എംപ്ലോയീസ് സംഘ് പറയുന്നത്.The post ബക്രീദ് അവധി മദ്യശാലകള്ക്കും വേണമെന്ന് ബെവ്കോ എംപ്ലോയീസ് സംഘ്; മുഖ്യമന്ത്രിക്ക് കത്ത് നല്കി appeared first on ഇവാർത്ത | Evartha.