ഇറാൻ- ഇസ്രയേൽ യുദ്ധത്തിന് താത്കാലിക ശമനം; 60 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചു

Wait 5 sec.

പശ്ചിമേഷ്യൻ യുദ്ധത്തിന് താത്കാലിക വിരാമം. ഇറാൻ – ഇസ്രായേൽ യുദ്ധത്തിന് 60 ദിവസത്തെ താൽകാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള അന്തിമ കരാർ അവസാന ഘട്ടത്തിലാണെന്ന് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടുവെന്ന സൂചനയുമുണ്ട്.  ഈ കരാറിലൂടെ ഇറാന് മേലുള്ള അമേരിക്കൻ ഉപരോധങ്ങൾ പിൻവലിക്കും. ഇത് ഇറാന് സ്വന്തമായി എണ്ണ കയറ്റുമതി ചെയ്യുന്നതിനും മറ്റ് വിപണന സാധ്യതകൾക്കും വഴിയൊരുക്കും.താത്കാലിക വിരാമം ലോകമെമ്പാടുമുള്ള വിലക്കയറ്റത്തെ നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുദ്ധത്തെത്തുടർന്ന് തടസപ്പെട്ട ഹോർമുസ് കടലിടുക്ക് ഉടൻ തന്നെ തുറക്കുമെന്ന പ്രഖ്യാപനമുണ്ട്. ഈ കരാർ നിലവിൽ വരുന്നതോടെ ലെബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ നിർത്തലാക്കാൻ ധാരണയായി. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയാണ് ഈ പ്രഖ്യാപനങ്ങൾ നടത്തിയിരിക്കുന്നത്.ALSO READ: ‘മുഖ്യമന്ത്രിയുടെ സെക്രട്ടറിയായുള്ള രത്തൻ ഖേൽക്കറുടെ നിയമനത്തിലെ ഡീൽ പുറത്തുവരും’; എം വി ഗോവിന്ദൻ മാസ്റ്റർഎന്നാൽ, വെടിനിർത്തൽ സംബന്ധിച്ച് ഇറാന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ വന്നിട്ടില്ല. ദീർഘനാളായി പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന ഈ യുദ്ധം അവസാനിക്കുന്നത് ലോകസമാധാനത്തിന് വലിയ നേട്ടമാകുമെന്നാണ് കരുതപ്പെടുന്നത്.The post ഇറാൻ- ഇസ്രയേൽ യുദ്ധത്തിന് താത്കാലിക ശമനം; 60 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചു appeared first on Kairali News | Kairali News Live.