‘ജനമനസിൽ സഖാവ്‌ അന്നും ഇന്നും എന്നും പോരാട്ടത്തിന്റെ പ്രതീകമാണ്’; പിണറായി വിജയന് ജന്മദിനാശംസകളുമായി പി എ മുഹമ്മദ് റിയാസ്

Wait 5 sec.

പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് പി എ മുഹമ്മദ് റിയാസ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പി എ മുഹമ്മദ് റിയാസ് ആശംസാ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. അവഗണിക്കപ്പെട്ടവരുടെ ശബ്ദമായി പിണറായി വിജയൻ ഇനിയുമുണ്ടാകുമെന്നാണ് റിയാസിന്റെ കുറിപ്പ്. ജനമനസിൽ സഖാവ്‌ അന്നും ഇന്നും എന്നും പോരാട്ടത്തിന്റെ പ്രതീകമാണെന്നും പിണറായി വിജയനോടൊപ്പം പോരാടാൻ ഞങ്ങളും ഉണ്ടാകുമെന്നാണ് റിയാസിന്റെ കുറിപ്പ്.പി എ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപംതളരാത്ത മനസ്സിനും പതറാത്ത നിലപാടുകൾക്കും ജന്മദിനാശംസകൾ. കോരന്റെ മകനെ അംഗീകരിക്കാനാവാത്ത ഫ്യൂഡൽ വരേണ്യതയും കോർപ്പറേറ്റ് മാധ്യമങ്ങളും നിരന്തരമായി സഖാവിനെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു. പ്രസ്ഥാനത്തിനുമപ്പുറം ഈ മനുഷ്യന് നിലപാടില്ല എന്നത് കൊണ്ടാണ് ആക്രമത്തിന് ഇളവ് നൽകാത്തതെന്നറിയാം. സകല മര്യാദകളും ലംഘിച്ച് അപവാദ പ്രചരണങ്ങൾ തുടർന്നു കൊണ്ടേയിരിക്കുന്നു.വ്യക്തിപരമായി അധിക്ഷേപിച്ച് തകർത്തുകളയാൻ എല്ലാ അടവുകളും പയറ്റിക്കൊണ്ടേയിരിക്കുന്നു.also read:കനത്ത മഴയ്ക്കിടെ ആലപ്പുഴ വേമ്പനാട്ട് കായലിൽ വിനോദസഞ്ചാരികളുമായി സ്പീഡ് ബോട്ട് യാത്രമുഖ്യമന്ത്രി പദത്തിൽ ഇരുന്നയാൾ ഉടനെ പ്രതിപക്ഷ നേതാവായത് എന്തോ പുതിയ സംഭവമായാണ് ഇപ്പോഴുള്ള പ്രചരണം. സഖാക്കൾ ഇഎംഎസ്സും ഇകെ നായനാരും വിഎസ്സും ഇങ്ങനെ ആയത് അറിയാത്തവരല്ലല്ലോ ഈ പ്രചാരകർ. ഞങ്ങളെ സംബന്ധിച്ചിടത്തോളം ആര് എന്ത് ചുമതല നിർവ്വഹിക്കണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണ്. ഇനി ഒന്ന് ഓർമ്മിപ്പിച്ചോട്ടെ, യുഡിഎഫിൽ കെ കരുണാകരനും എ. കെ. ആൻ്റണിയും ഉമ്മൻചാണ്ടിയും ഇങ്ങനെ ആയതല്ലേ ? എങ്ങിനെ വേണമെങ്കിലും നിങ്ങൾ വളഞ്ഞിട്ടടിച്ചോളൂ പക്ഷേ, ജനമനസിൽ സഖാവ്‌ അന്നും ഇന്നും എന്നും പോരാട്ടത്തിന്റെ പ്രതീകമാണ്.എക്കാലവും പ്രസ്ഥാനത്തിനുവേണ്ടി മാത്രം നിലകൊണ്ടതിനാണ്, വിട്ടുവീഴ്ചയില്ലാതെ നിലപാടു പറഞ്ഞതിനാണ് ഈ ആക്രമണമെന്ന് അറിയാം.പ്രായമായെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നവരേ. അവഗണിക്കപ്പെട്ടവരുടെ ശബ്ദമായി ഈ മനുഷ്യൻ ഇനിയുമുണ്ടാകും. കൂടെ പോരാടാൻ ഞങ്ങളും..The post ‘ജനമനസിൽ സഖാവ്‌ അന്നും ഇന്നും എന്നും പോരാട്ടത്തിന്റെ പ്രതീകമാണ്’; പിണറായി വിജയന് ജന്മദിനാശംസകളുമായി പി എ മുഹമ്മദ് റിയാസ് appeared first on Kairali News | Kairali News Live.