അതെന്താ ചുവപ്പും പച്ചയും ? ട്രാഫിക് സിഗ്നൽ നിറങ്ങൾക്ക് പിന്നിലൊരു കഥയുണ്ട്

Wait 5 sec.

ചുവപ്പ് കണ്ടാൽ നിർത്തുക, മഞ്ഞ കണ്ടാൽ വാഹനം മുന്നോട്ട് പോകാൻ തയ്യാറാകുക, പച്ച കണ്ടാൽ മുന്നോട്ട് പോകുക – ലോകത്ത് എല്ലായിടത്തും ഇതേ രീതിയിലാണ് ഗതാഗത നിയമങ്ങൾ നിലനിൽക്കുന്നത്. അതുകൊണ്ടു തന്നെ ചുവപ്പ്, മഞ്ഞ, പച്ച ഇവ മൂന്നും നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. ഈ നിറങ്ങൾക്ക് പകരം മറ്റു നിറങ്ങൾ എന്താണ് തെരഞ്ഞെടുക്കാതിരുന്നത് ? അല്ലെങ്കിൽ ആരാണ് ഇതൊക്കെ തീരുമാനിച്ചത് ?ഈ കഥ പറയണമെങ്കിൽ നമ്മൾ കുറച്ചധികം കാലം പിന്നോട്ടേയ്ക്ക് സഞ്ചരിക്കേണ്ടി വരും. 1830 കളിലും 1840 കളിലും ബ്രിട്ടീഷ് റെയിൽവേ കമ്പനികൾ ആധുനിക ട്രാഫിക് സിഗ്‌നലിംഗ് ഉപയോഗിച്ചിരുന്നു. ട്രെയിൻ ഗതാഗതം ആരംഭിച്ച കാലത്ത് കൂട്ടിയിടികൾ ഒഴിവാക്കാനും ലോക്കോപൈലറ്റുമാരുമായി ആശയവിനിമയം നടത്താനുമാണ് സിഗ്നലിംഗ് സംവിധാനം ആദ്യമായി വികസിപ്പിച്ചത്. ലിവർപൂൾ ആൻഡ് മാഞ്ചസ്റ്റർ റെയിൽവേയിലെ എഞ്ചിനീയറായ ഹെന്റി ബൂത്ത് ആണ് ഇതിൽ പ്രധാന പങ്കുവഹിച്ചത്.ആദ്യകാലത്ത് സുരക്ഷിതമായി മുന്നോട്ട് പോകാൻ വെള്ള നിറമാണ് ഉപയോഗിച്ചിരുന്നത്, എന്നാൽ രാത്രികാലങ്ങളിൽ ഡ്രൈവർമാർ ഇത് നക്ഷത്രങ്ങളോ മറ്റ് ലൈറ്റുകളോ ആയി തെറ്റിദ്ധരിക്കുന്നത് അപകടങ്ങൾക്ക് കാരണമായി. ഇതിനെത്തുടർന്ന് വെള്ളയ്ക്ക് പകരം പച്ച നിറം നൽകുകയും മഞ്ഞ ജാഗ്രതാ സിഗ്നലായി നിശ്ചയിക്കുകയും ചെയ്തു.ALSO READ: സ്മാർട്ട് ടിവി കറന്റ് ബിൽ കൂട്ടും ! ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണംറെയിൽവേയിലെ ഈ മാതൃക പിന്തുടർന്ന് ജോൺ പിക്ക് നൈറ്റ് 1868 ഡിസംബർ 10-ന് ലണ്ടനിലെ പാർലമെന്റ് ഹൗസിന് പുറത്ത് ആദ്യത്തെ റോഡ് ട്രാഫിക് സിഗ്നൽ സ്ഥാപിച്ചു. തുടക്കത്തിൽ ചുവപ്പും പച്ചയും മാത്രമുള്ള ഗ്യാസ് ലൈറ്റുകളാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. പിന്നീട് 1912-ൽ ലെസ്റ്റർ വയർ ആദ്യത്തെ ഇലക്ട്രിക് ട്രാഫിക് ലൈറ്റ് നിർമ്മിക്കുകയും, 1920-ൽ വില്യം പോട്ട്‌സ് മഞ്ഞ നിറം കൂടി ഉൾപ്പെടുത്തി ഇന്നത്തെ രീതിയിലുള്ള മൂന്ന് നിറങ്ങളുള്ള സിഗ്നൽ സംവിധാനം അവതരിപ്പിക്കുകയും ചെയ്തു.ഈ നിറങ്ങൾ ഒന്നും അങ്ങനെ വെറുതെ ഒരാൾ തെരഞ്ഞെടുത്തതല്ല. ട്രാഫിക് സിഗ്നലുകളിൽ ഓരോ നിറവും തിരഞ്ഞെടുക്കുന്നതിന് കൃത്യമായ ശാസ്ത്രീയ കാരണങ്ങളുണ്ട്.ചുവപ്പ്: ദൃശ്യമാകുന്ന വർണ്ണങ്ങളിൽ ഏറ്റവും കൂടുതൽ തരംഗദൈർഘ്യം (620 മുതൽ 740 നാനോമീറ്റർ) ചുവപ്പിനാണ്. അതിനാൽ പൊടി, മഞ്ഞ്, മഴ തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളിലും ചുവന്ന വെളിച്ചം കുറഞ്ഞ അളവിൽ മാത്രമേ ചിതറിപ്പോകുകയുള്ളൂ, ഇത് ദൂരത്തുനിന്നുപോലും വ്യക്തമായി കാണാൻ സഹായിക്കുന്നു. കൂടാതെ, മനുഷ്യർ സ്വാഭാവികമായും ചുവപ്പിനെ അപകടത്തിന്റെ സൂചനയായി കണക്കാക്കുന്നു.പച്ച: പച്ചനിറത്തിന്റെ തരംഗദൈർഘ്യം 500 മുതൽ 565 നാനോമീറ്റർ വരെയാണ്. മനുഷ്യന്റെ കണ്ണ് ഏറ്റവും കൂടുതൽ സെൻസിറ്റീവ് ആയിരിക്കുന്നത് പച്ച നിറത്തോടാണ്, ഇത് പകലും രാത്രിയും ഒരുപോലെ വേഗത്തിൽ തിരിച്ചറിയാൻ സഹായിക്കുന്നു.The post അതെന്താ ചുവപ്പും പച്ചയും ? ട്രാഫിക് സിഗ്നൽ നിറങ്ങൾക്ക് പിന്നിലൊരു കഥയുണ്ട് appeared first on Kairali News | Kairali News Live.