500 രൂപ പെന്‍ഷനായി 90 വയസ്സുള്ള അമ്മായിയമ്മയെ ചുമലിലേറ്റി കിലോമീറ്ററുകളോളം നടന്ന് സ്ത്രീ

Wait 5 sec.

റായ്പൂര്‍  | ഛത്തീസ്ഗഢിലെ സുര്‍ഗുജ ജില്ലയില്‍ നിന്നുള്ള ഹൃദയഭേദകമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മധ്യവയസ്‌കയായ ഒരു സ്ത്രീ തന്റെ 90 വയസ്സുള്ള അമ്മായിയമ്മയെ ചുമലിലേറ്റി റോഡിലൂടെ നടന്നു നീങ്ങുകയാണ്. കടുത്ത ചൂടും ചുട്ടുപൊള്ളുന്ന റോഡും സൂര്യഘാതമേല്‍ക്കാനുള്ള സാധ്യതയും അവഗണിച്ചുകൊണ്ട് ആ വൃദ്ധയുടെ 500 രൂപയുടെ പ്രതിമാസ പെന്‍ഷന്‍ വാങ്ങാനായാണ് അവര്‍ യാത്ര ചെയ്യുന്നത്. വൃദ്ധയുടെ കെവൈസി നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ കഴിഞ്ഞ നാല് മാസമായി പെന്‍ഷന്‍ മുടങ്ങിക്കിടക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ജീവന്‍ പോലും പണയപ്പെടുത്തി ഈ രണ്ട് സ്ത്രീകള്‍ക്ക് യാത്ര ചെയ്യേണ്ടി വന്നത്. കുനിയ മേഖലയിലെ ജംഗല്‍പ്പാറ ഗ്രാമത്തില്‍ താമസിക്കുന്ന സുഖ്മനിയ എന്ന അന്‍പത്തിയെട്ടുകാരിയാണ് അമ്മായിഅമ്മയെ ചുമലിലേറ്റി ബേങ്കിലേക്കി പോയത്. മൈന്‍പത് ടൗണിലുള്ള സെന്‍ട്രല്‍ ബേങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചില്‍ എത്തുന്നതിനായി സുഖ്മനിയ കിലോമീറ്ററുകളോളമാണ് അമ്മായിയമ്മയെയും ചുമന്ന് കാല്‍നടയായി യാത്ര ചെയ്തത്. വഴിപോക്കനായ ഒരാളാണ് ഇവരുടെ ഈ ദുരിതാവസ്ഥ ക്യാമറയില്‍ പകര്‍ത്തിയത്. സാധാരണയായി ‘ബാങ്ക് മിത്ര’ എന്ന ഉദ്യോഗസ്ഥന്‍ പ്രതിമാസ പെന്‍ഷന്‍ വീട്ടില്‍ എത്തിച്ചു നല്‍കുകയായിരുന്നു പതിവെന്ന് സുഖ്മനിയ വീഡിയോ എടുക്കുന്ന ആളോട് പറഞ്ഞു. എന്നാല്‍ കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കാത്തതിനെത്തുടര്‍ന്ന് അമ്മായിയമ്മയുടെ പെന്‍ഷന്‍ മുടങ്ങുകയായിരുന്നു.അപൂര്‍ണ്ണമായ രേഖകള്‍ കാരണമാണ് വൃദ്ധയുടെ പെന്‍ഷന്‍ തടസ്സപ്പെട്ടതെന്ന് മൈന്‍പത് ജനപദ് പഞ്ചായത്ത് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഖുശ്ബു ശാസ്ത്രി പ്രതികരിച്ചു.ജനുവരിയിലാണ് അവസാനമായി ഇവരുടെ വീട്ടില്‍ പെന്‍ഷന്‍ എത്തിച്ചുനല്‍കിയത്. കെവൈസി നടപടികള്‍ പൂര്‍ത്തിയാകാത്തതിനെത്തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി ഈ സേവനം നിന്നുപോവുകയായിരുന്നുവെന്നും അവര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.मैनपाट के कुनिया जंगलपारा में 90 साल की सास को हर महीने 9 किलोमीटर पीठ पर ढोकर बैंक ले जाती बहू…ये सिर्फ तस्वीर नहीं, “सुशासन” के दावों पर बड़ा सवाल है।एक तरफ बहू का समर्पण, दूसरी तरफ व्यवस्था की संवेदनहीनता।@vishnudsai #mainpat #PensionStruggle #BankRules #व्यवस्था_पर_सवाल pic.twitter.com/VwRyc8xfif— Archna parganiha (@archana2098) May 23, 2026ആ സ്ത്രീ തന്റെ അമ്മായിയമ്മയെ ചുമലിലേറ്റിയാണ് ബേങ്ക് ശാഖയില്‍ എത്തിയതെന്ന് അവര്‍ സ്ഥിരീകരിച്ചു. ബേങ്കില്‍ വെച്ച് കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ, കുടിശ്ശികയായിരുന്ന 2,000 രൂപ പെന്‍ഷന്‍ തുക ബാങ്ക് അധികൃതര്‍ കൈമാറി. അടുത്ത മാസം മുതല്‍ പെന്‍ഷന്‍ തുക വീട്ടില്‍ എത്തിച്ചുനല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.അടുത്ത മാസം മുതല്‍ സുഖ്മനിയയുടെ അമ്മായിയമ്മയ്ക്ക് പെന്‍ഷന്‍ തുക വീണ്ടും വീട്ടില്‍ തന്നെ ലഭിക്കുംമെന്നും അവര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.അതേസമയം, ഈ വീഴ്ചയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ ഉപമുഖ്യമന്ത്രി ടി എസ് സിംഗ് ദേവ് രംഗത്തെത്തി. വോട്ട് ചോദിക്കാന്‍ ജനങ്ങളുടെ വീട്ടുപടിക്കല്‍ പോകുന്ന രാഷ്ട്രീയക്കാര്‍, സംസ്ഥാനത്തെ മുതിര്‍ന്ന പൗരന്മാരുടെ പെന്‍ഷന്‍ അവരുടെ വീടുകളില്‍ തന്നെ കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും ബാധ്യസ്ഥരാണെന്ന് അദ്ദേഹം പറഞ്ഞു.