മൂവാറ്റ്പുഴയില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

Wait 5 sec.

കൊച്ചി |  മുവാറ്റുപുഴയില്‍ ലോറിയും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. പുനലൂര്‍ ഇടമണ്‍, ഹോളിമാസ് സ്‌കൂളിന് സമീപം ഉത്രം വീട്ടില്‍ ബിജുകുമാര്‍ (സാമി- 57) ആണ് മരിച്ചത്.ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന മൂലമറ്റം സ്വദേശി ഹരി(28)ക്ക് ഗുരുതരമായി പരുക്കേറ്റു.ശനിയാഴ്ച വൈകുന്നേരം നാലരയോടെ സിവില്‍ സ്റ്റേഷന്‍ ജംഗ്ഷന് സമീപമായിരുന്നു അപകടം. മുടവൂര്‍ ഭാഗത്തുള്ള വര്‍ക്ക്ഷോപ്പിലെ ജീവനക്കാരായിരുന്നു ഇരുവരും. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ അമിത വേഗത്തില്‍ എത്തിയ ലോറിയുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നുവെന്ന് അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു.ലോറിയുടെ അടിയില്‍ കുടുങ്ങിയ നിലയിലായിരുന്നു ബിജുകുമാര്‍. അഗ്‌നിരക്ഷാസേനയെത്തി ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് ലോറിയുടെ ഭാഗങ്ങള്‍ മുറിച്ച് നീക്കിയാണ് ബിജുവിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നു. ഷൈനിയാണ് ബിജുകുമാറിന്റെ ഭാര്യ. മക്കള്‍: അഞ്ജിത, അഞ്ജന. ഹരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.