കാസര്‍കോട് | മഞ്ചേശ്വരത്ത് പശുക്കടത്ത് ആരോപിച്ച് പിക്ക്അപ് വാന്‍ തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തി. ബായാറില്‍ ശനിയാഴ്ച രാത്രി ഒന്‍പതോടെയാണ് സംഭവം. കാളകളെ കയറ്റിയ പിക്കപ്പ് തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഡ്രൈവര്‍ പൈവളിഗെ ആവളയിലെ ഇബ്രാഹിം ഖലീല്‍ നല്‍കിയ പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.മഞ്ചേശ്വരത്തേക്ക് നാല് കാളകളുമായി പോവുകയായിരുന്ന പിക്കപ്പിനെ രണ്ട് ബൈക്കുകളിലായി നാലംഗ സംഘം പിന്തുടരുകയായിരുന്നു. ഒരു ബൈക്ക് പിക്കപ്പിനെ തടഞ്ഞു നിര്‍ത്തി. രണ്ടാമത്തെ ബൈക്ക് നിര്‍ത്താതെ പോയി.പിക്കപ്പ് തടഞ്ഞ ബൈക്കിലുണ്ടായിരുന്നവര്‍ അസഭ്യം പറയുകയും വടികള്‍ വീശി ഭീഷണി മുഴക്കുകയും ചെയ്‌തെന്ന് ഡ്രൈവര്‍ ഇബ്രാഹിം ഖലീല്‍ പറഞ്ഞു.