ധാരാവിയിൽ വമ്പൻ മാറ്റത്തിന് തുടക്കം, മഹാരാഷ്ട്രയിൽ 66 ബില്യൺ ഡോളർ നിക്ഷേപവുമായി അദാനി ഗ്രൂപ്പ്

Wait 5 sec.

മഹാരാഷ്ട്ര ഇൻഫ്രാസ്ട്രക്ചർ കോൺക്ലേവ് 2026-ൽ മഹാരാഷ്ട്രയുടെ അടിസ്ഥാനസൗകര്യ വികസന മുന്നേറ്റത്തെ പ്രശംസിച്ച് മുൻ റെയിൽവേ ബോർഡ് അംഗവും ലോകബാങ്കിന്റെ സീനിയർ അഡ്വൈസറുമായ എം ജംഷെദ്. സംസ്ഥാനത്തിന്റെ വികസന മാതൃക രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്ക് വഴികാട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. 2026-ലെ വേൾഡ് എക്കണോമിക് ഫോറത്തിൽ പങ്കെടുത്ത് മഹാരാഷ്ട്ര 360 ബില്യൺ ഡോളറിന്റെ ധാരണാപത്രങ്ങളുമായി തിരിച്ചെത്തിയെന്നും അതിൽ ഏറ്റവും വലിയ ഒറ്റ നിക്ഷേപ നിർദ്ദേശം അദാനി ഗ്രൂപ്പിന്റേതായ 66 ബില്യൺ ഡോളറാണെന്നും ജംഷെദ് വ്യക്തമാക്കി.മഹാരാഷ്ട്രയുടെ ഇൻഫ്രാസ്ട്രക്ചർ വികസനം ഒരു ലൈറ്റ്‌ഹൗസിനെപ്പോലെയാണ്. പ്രത്യേകിച്ച് പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പ് മോഡിലൂടെ വൻ പദ്ധതികൾ നടപ്പാക്കുന്നതിൽ മഹാരാഷ്ട്ര രാജ്യത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ നിക്ഷേപ വാഗ്ദാനങ്ങൾ പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങിയിട്ടില്ലെന്നും ഭൂമിയിൽ വലിയ വികസന പദ്ധതികളായി രൂപംകൊള്ളുകയാണെന്നും ജംഷെദ് ചൂണ്ടിക്കാട്ടി. അതിന്റെ ഉദാഹരണമായി നവി മുംബയ് അന്താരാഷ്ട്ര വിമാനത്താവള പദ്ധതിയെയും അദ്ദേഹം പരാമർശിച്ചു.also read:രൂപയുടെ തിരിച്ചുവരവിന് പിന്നാലെ ബാങ്ക് ഓഹരികൾ കത്തി കയറി! നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച് നിഫ്റ്റിയും സെൻസെക്‌സുംഅതേസമയം 2030 ഓടെ ഏകദേശം ഏഴ് ലക്ഷം പുനരധിവാസ വീടുകൾ നിർമിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കോൺക്ലേവിൽ സംസാരിച്ച മഹേന്ദ്ര കല്യാൺകർ അറിയിച്ചു. കഴിഞ്ഞ 25 വർഷത്തിനിടെ 2.9 ലക്ഷം വീടുകളാണ് നിർമിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.ധാരാവി പുനർവികസന പദ്ധതിയുടെ ഭാഗമായി ഏകദേശം ഒന്നര ലക്ഷം പുനരധിവാസ വീടുകൾ നിർമിക്കാൻ പദ്ധതിയുണ്ട്. ഇതിന് പുറമെ ധാരാവി എക്സ്പീരിയൻസ് സെന്റർ, മിഥി നദി ശുചീകരണം, വിമാനത്താവളം, മെട്രോ, സബർബൻ-ദീർഘദൂര ട്രെയിനുകൾ എന്നിവ ബന്ധിപ്പിക്കുന്ന പ്രധാന മൾട്ടിമോഡൽ ട്രാൻസിറ്റ് ഹബ്ബായി ധാരാവിയെ വികസിപ്പിക്കൽ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു. ധാരാവി പുനർവികസനം നിലവിൽ ഏഷ്യയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്ന നഗര വികസന പദ്ധതികളിലൊന്നായി മാറുകയാണെന്നും കോൺക്ലേവിൽ വിലയിരുത്തപ്പെട്ടു.The post ധാരാവിയിൽ വമ്പൻ മാറ്റത്തിന് തുടക്കം, മഹാരാഷ്ട്രയിൽ 66 ബില്യൺ ഡോളർ നിക്ഷേപവുമായി അദാനി ഗ്രൂപ്പ് appeared first on Kairali News | Kairali News Live.