ഛത്തീസ്ഗഡിലെ സർഗുജ ജില്ലയിൽ നിന്നുള്ള ഹൃദയഭേദകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ക്ഷേമപെൻഷൻ വാങ്ങാൻ 90 വയസ്സുള്ള തന്റെ അമ്മായിയമ്മയെ തോളിലേറ്റി ഒമ്പത് കിലോമീറ്ററോളം നടന്ന ഒരു മരുമകളുടെ ദൃശ്യങ്ങൾ രാജ്യത്തിന്റെ മനസാക്ഷിയെ ഉണർത്തുന്നതാണ്. മെയിൻപാറ്റ് മേഖലയിലെ സുഖ്മാനിയ ബായ് എന്ന സ്ത്രീയാണ് 1500 രൂപ പെൻഷൻ തുക കൈപ്പറ്റാനായി കിടപ്പുരോഗിയായ അമ്മായിയമ്മയെ ചുമലിലേറ്റി നടന്നത്.കെവൈസി (KYC) നടപടികൾ പൂർത്തിയാക്കാത്തതിനെത്തുടർന്ന് കഴിഞ്ഞ നാല് മാസമായി വൃദ്ധയുടെ പെൻഷൻ മുടങ്ങിക്കിടക്കുകയായിരുന്നു. കടുത്ത ചൂടും പൊള്ളുന്ന റോഡും വകവെക്കാതെയാണ് സുഖ്മാനിയ ഈ യാത്ര നടത്തിയത്. സാധാരണഗതിയിൽ ‘ബാങ്ക് മിത്ര’ വഴി വീട്ടിലെത്തിക്കേണ്ട പെൻഷൻ, രേഖകൾ അപൂർണ്ണമായതിനാലാണ് ബാങ്ക് തടഞ്ഞുവെച്ചത്. വഴിപോക്കനായ ഒരാൾ പകർത്തിയ ഇവരുടെ യാതനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. പെൻഷൻ തുക കൈപ്പറ്റാനായി മാസങ്ങളായി തങ്ങൾ ഇങ്ങനെയാണ് പോകുന്നതെന്നും സുഖ്മാനിയ പറയുന്നു. ഇതല്ലാതെ മറ്റൊരു വഴിയില്ലെന്നും സുഖ്മാനിയ കൂട്ടിച്ചേർത്തു.ALSO READ: ഇറാൻ- ഇസ്രയേൽ യുദ്ധത്തിന് താത്കാലിക ശമനം; 60 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചുവനമേഖലയായ ഇവിടെ ഗതാഗത സൗകര്യങ്ങളുടെ കുറവ് കാരണം, അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും ദുർഘടമായ പാതകളിലൂടെയും അരുവികളിലൂടെയും കിലോമീറ്ററുകളോളം കാൽനടയായി സഞ്ചരിക്കാൻ ഗ്രാമവാസികൾ പലപ്പോഴും നിർബന്ധിതരാകുന്നുവെന്ന് നാട്ടുകാരും വെളിപ്പെടുത്തി.ഇന്ത്യയിലെ ഉൾഗ്രാമങ്ങളിലെ ക്ഷേമ പദ്ധതികളുടെ വിതരണത്തിന്റെ യഥാർഥ അവസ്ഥയാണ് ഈ ദൃശ്യങ്ങൾ തുറന്നു കാണിക്കുന്നതെന്ന് സോഷ്യൽമീഡിയ പറയുന്നു. ഡിജിറ്റൽ ഇന്ത്യയെന്നും സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കുമെന്നും സർക്കാർ അവകാശപ്പെടുമ്പോഴാണ് അടിസ്ഥാന ആവശ്യങ്ങൾക്കായി കിലോമീറ്ററുകളോളം നടക്കേണ്ടി വരുന്ന ദയനീയ കാഴ്ച കാണുന്നത്.The post ഛത്തീസ്ഗഡിൽ ക്ഷേമപെൻഷന് വേണ്ടി 90-കാരിയായ അമ്മായിയമ്മയെ തോളിലേറ്റി കിലോമീറ്ററുകൾ നടന്ന് മരുമകൾ; ഇതോ ഡിജിറ്റൽ ഇന്ത്യയെന്ന് സോഷ്യൽ മീഡിയ appeared first on Kairali News | Kairali News Live.