‘മര്യാദയോ നന്ദിയോ ഇല്ല, ബിജെപിയെ വളർത്തുന്നത് കോൺഗ്രസ്’; രൂക്ഷവിമർശനവുമായി ഉദയനിധി സ്റ്റാലിൻ

Wait 5 sec.

കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ നേതാവും തമിഴ്നാട് നിയമസഭ പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിൻ. കോൺഗ്രസിനെ ഇനി വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ബിജെപിയുടെ തുടർച്ചയായ തെരഞ്ഞെടുപ്പ് വിജയങ്ങൾക്ക് കാരണം കോൺഗ്രസാണെന്നും ഉദയനിധി സ്റ്റാലിൻ കൂട്ടിച്ചേർത്തു. പാർട്ടി പ്രവർത്തകരെയും അനുയായികളെയും അഭിസംബോധന ചെയ്യുന്നതിനിടെയാണ് തങ്ങളുടെ മുൻ സഖ്യകക്ഷയായ കോൺഗ്രസിനെതിരെ ഉദയനിധി സ്റ്റാലിൻ രൂക്ഷമായി പ്രതികരിച്ചത്.കോൺഗ്രസിന് അടിസ്ഥാന മര്യാദയോ കൃതജ്ഞതയോ ഇല്ല. ബിജെപിയുടെ ആവർത്തിച്ചുള്ള തെരഞ്ഞെടുപ്പ് വിജയങ്ങൾക്ക് പ്രധാന കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ ബിജെപിയുടെ മുന്നേറ്റത്തിന് പിന്നിലെ യഥാർത്ഥ കാരണം കോൺഗ്രസ് തന്നെയാണ്. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുന്നതിൽ ഡിഎംകെ വലിയ പങ്കാണ് വഹിച്ചത്. പല മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാക്കാൻ ഡിഎംകെ പരിശ്രമിച്ചു. ഭാവിയിൽ ഇനി കോൺഗ്രസിനെ വിശ്വസിക്കില്ല. ജനങ്ങൾ കോൺഗ്രസിനെ ശരിയായ പാഠം പഠിപ്പിക്കുമെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു.also read:ഗുരുവായൂർ ക്ഷേത്രത്തിൽ പ്രോട്ടോക്കോൾ ലംഘനം; അവധി ദിവസങ്ങളിൽ വിഐപി ദർശനം പാടില്ലെന്ന വ്യവസ്ഥ അട്ടിമറിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരുംഅതേസമയം, ഉദയനിധി സ്റ്റാലിന്റെ വിമർശനങ്ങൾക്ക് കോൺഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. 2019 ലോക്സഭാ തെരഞ്ഞെടുപ്പ് മുതൽ കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ, വിടുതലൈ ചിരുതൈഗൽ കച്ചി (വി.സി.കെ), മുസ്‌ലിം ലീഗ് എന്നീ പാർട്ടികൾ ഡിഎംകെയുടെ സഖ്യകക്ഷികളായി തുടരുകയായിരുന്നു. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് പിന്നാലെ, ഈ സഖ്യകക്ഷികൾ വിജയ്‌യുടെ പാർട്ടിയുമായി ചേർന്ന് പുതിയ സഖ്യസർക്കാരിനായി പിന്തുണ നൽകുകയായിരുന്നു.The post ‘മര്യാദയോ നന്ദിയോ ഇല്ല, ബിജെപിയെ വളർത്തുന്നത് കോൺഗ്രസ്’; രൂക്ഷവിമർശനവുമായി ഉദയനിധി സ്റ്റാലിൻ appeared first on Kairali News | Kairali News Live.