അന്തരാഷ്ട്ര വിദ്യാഭ്യാസം തിരഞ്ഞെടുക്കുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായെന്ന് നിതി ആയോഗ് റിപോർട്ട്. ആഗോളവത്കരണവും വിദേശ വിദ്യാഭ്യസത്തിന്റെ ഗുണനിലവാരവുമാണ് വിദ്യാർഥികളെ വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറാൻ പ്രേരിപ്പിക്കുന്നതെന്ന് നിതി ആയോഗിന്റെ ‘ഇന്റർനാഷനൽ സ്റ്റുഡന്റ് മൊബിലിറ്റി: എ ഗ്ലോബൽ ആൻഡ് ഇന്ത്യൻ ടെമ്പറൽ ഓവർവ്യൂ’ എന്ന ഗവേഷണ റിപോർട്ടിൽ പറയുന്നു. വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലും ഓരോ വർഷം കഴിയുന്തോറും വിദേശ പഠനത്തിനായി പറക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം വർധിച്ചതായി പറയുന്നു.2016 വരെ വിദ്യാർഥികളുടെ ഇഷ്ട പഠനകേന്ദ്രങ്ങളിൽ മുൻപന്തിയിൽ യു എസായിരുന്നു. എന്നാൽ 2020 എത്തിയപ്പോഴേക്കും അമേരിക്കയെ മറികടന്ന് കാനഡയായി പ്രിയപ്പെട്ട രാജ്യം. താങ്ങാവുന്ന വിദ്യാഭ്യാസ ചെലവ്, സ്‌കോളർഷിപ്പുകൾ, പഠനാനന്തര ജോലി, വിദ്യാഭ്യാസ നിലവാരം തുടങ്ങിയ മേഖലയെ പരിഗണിച്ചാണ് വിദേശ പഠനത്തിന് സാധ്യതയേറിയിരിക്കുന്നതെന്ന് റിപോർട്ട് ചൂണ്ടിക്കാട്ടുന്നു.• 2024 മുതൽ ഇന്ത്യൻ വിദ്യാർഥികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന പത്ത് രാജ്യങ്ങൾ(റാങ്ക്, രാജ്യം, ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം അടിസ്ഥാനത്തിൽ)1- കാനഡ- 4,27,0002- യു എസ് എ- 3,37,6303- യു കെ- 1,85,0004- ആസ്‌ത്രേലിയ- 1,22,2025- ജർമനി- 42,9976- യു എ ഇ- 25,0007- റഷ്യ- 24,9408- കിർഗിസ്താൻ- 16,5009- ജോർജിയ- 16,09310- ഫിലിപ്പൈൻസ്- 9,6652024ലെ റാങ്ക് പട്ടികയിൽ യു എ ഇയും കിർഗിസ്താനും പുതുതായി ഇടം നേടിയപ്പോൾ യുക്രൈൻ പുറത്തായി. 2016 വരെ നിരവധി വിദ്യാർഥികൾ പഠനത്തിനായി യുക്രൈൻ തിരഞ്ഞെടുത്തിരുന്നു. എന്നാൽ റഷ്യയുമായുള്ള യുദ്ധത്തിന് പിന്നാലെ ഈ രാജ്യത്തേക്ക് പോകുന്ന വിദ്യാർഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഇതാണ് റാങ്ക് പട്ടികയിൽ നിന്ന് പുറത്താകാൻ കാരണം.2016ൽ 4.24 ലക്ഷം ഇന്ത്യൻ വിദ്യാർഥികൾ അമേരിക്കയിലേക്ക് പഠനത്തിനായി ചേക്കേറിയെങ്കിൽ 2024ൽ അത് 3.38 ലക്ഷമായി കുറഞ്ഞു. 2020നെ അപേക്ഷിച്ച് കൂടുതലാണെന്നും റിപോർട്ട് പറയുന്നു. 2020ൽ 1.68 ലക്ഷം വിദ്യാർഥികളാണ് പഠനത്തിനായി അമേരിക്ക തിരഞ്ഞെടുത്തത്. 2016ൽ 94,240 വിദ്യാർഥികളാണ് കാനഡയിലേക്ക് പറന്നതെങ്കിൽ 2020ൽ 1.79 ലക്ഷവും 2024ൽ 4.27 ലക്ഷവും വിദ്യാർഥികൾ കാനഡ ഇഷ്ട രാജ്യമായി തിരഞ്ഞെടുത്തു.യു കെയിലെ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിലും വർധനയുണ്ടായതായി റിപോർട്ടിൽ പറയുന്നു. 2016ലെ 16,559 വിദ്യാർഥികളിൽ നിന്ന് 2020ൽ 90,300 ആയും 2024ൽ 1.85 ലക്ഷമായും വർധിച്ചു. വിസാ നയങ്ങളിലെ മാറ്റങ്ങളും പഠനാനന്തര ജോലി അവസരങ്ങളുമാണ് വിദ്യാർഥികളെ ഈ രാജ്യങ്ങളിലേക്ക് ആകർഷിച്ചതെന്ന് ഗവേഷണ റിപോർട്ടിൽ പറയുന്നു.Content Highlights:A recent research report by Niti Aayog titled ‘International Student Mobility: A Global and Indian Temporal Overview’ highlights a significant increase in the number of Indian students opting for international higher education. According to the report, Canada has surpassed the United States to become the most preferred destination for Indian students due to affordable education, scholarships, and post-study work opportunities. The United Kingdom and Australia follow in the rankings, while the UAE and Kyrgyzstan have newly entered the top ten list for 2024, displacing war-torn Ukraine. Changes in visa policies and global career prospects remain the primary driving factors pushing Indian students to look for opportunities overseas.