എസി മുറിയിൽ ഉറങ്ങിയെഴുന്നേൽക്കുമ്പോൾ ക്ഷീണം അനുഭവപ്പെടാറുണ്ടോ, കാരണമിതാണ്

Wait 5 sec.

കൊടും ചൂടായാലും തണുപ്പായാലും എസിയിൽ ഉറങ്ങുന്ന ശീലമുള്ളയാളുകളാണ് പലരും. കഴിഞ്ഞ കുറച്ചുനാളുകൾക്ക് മുൻപ് കേരളത്തിൽ കൊടുംചൂട് അനുഭവപ്പെട്ടപ്പോൾ വീടുകളിൽ എസിയുടെ ഉപഭോഗം കൂടുതലായിരുന്നു. വ്യാപകമായി എസിയുടെ ഉപയോഗം വർധിച്ചിട്ടും എസിയുമായി ബന്ധപ്പെട്ട ആശങ്കകൾ ഇപ്പോഴും നിലനിൽക്കുകയാണ്. എസി മുറികളിൽ ഉറങ്ങി എഴുന്നേൽക്കുമ്പോൾ പലർക്കും അസുഖം പിടിപ്പെട്ടതായി അനുഭവപ്പെടാറുണ്ട്. ഇതിനുള്ള കാരണമെന്താണെന്ന് ഒരു തവണയെങ്കിലും ചിന്തിച്ച് നോക്കിയിട്ടുണ്ടോ.ശീതീകരിച്ച മുറിയിൽ കിടന്നുറങ്ങുന്നത് പ്രതിരോധ ശേഷി കുറക്കുന്നു എന്ന നിഗമനത്തിലേക്ക് ഇത് നയിക്കുന്നു. എന്നാൽ, അത് വെറുമൊരു മിഥ്യയാണെന്ന് പറയുകയാണ് ശ്വാസകോശ രോഗ വിദഗ്ധൻ ഡോ. മനസ് മെംഗർ. എസി ഉപയോഗിക്കുന്നു എന്നതിനപ്പുറത്തേക്ക് അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. നല്ല ഉറക്കം, മുറിയിലെ സുഖകരമായ താപനില, ശരിയായ വായുസഞ്ചാരം എന്നിവ രോഗപ്രതിരോധ ശേഷിയെ സഹായിക്കുമെന്നും മനസ് മെംഗർ പറയുന്നു. എയർ കണ്ടീഷൻ ചെയ്ത മുറികളിലും മറ്റും ദീർഘനേരം ചെലവഴിച്ചതിന് ശേഷം തൊണ്ടവേദന, ചുമ, തുമ്മൽ എന്നിവ അനുഭവപ്പെടുന്നതായി പലരും പരാതി പറയാറുണ്ട്. അത് പ്രതിരോധ ശേഷി കുറയുന്നതല്ല, മറിച്ച് മുറിക്കുള്ളിലെ ഈർപ്പം കുറയുന്നതും മോശം എസി ശുചിത്വവുമാണെന്ന് ഡോ. മെംഗർ വ്യക്തമാക്കുന്നു.also read:സ്ഥിരവും വാങ്ങുന്നത് ശുദ്ധമായ പാലാണോ, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ കബളിപ്പിക്കപ്പെടാതിരിക്കാംശിതീകരിച്ച സ്ഥലങ്ങളിൽ ചെലവഴിക്കുമ്പോൾ അസുഖങ്ങൾ അനുഭവപ്പെടുന്നതിന്റെ മറ്റൊരു പ്രധാന കാരണം കൃത്യമായ ശുജീകരണ പ്രവർത്തനങ്ങൾ നടത്താത്തതാണ്. കൃത്യമായി വൃത്തിയാക്കാത്ത എസി ഫിൽട്ടറുകൾ മുറിക്കുള്ളിലെ വായുവിനെ മലിനമാക്കുന്നു. ഇവ അന്തരീക്ഷത്തിലേക്ക് പൊടിപടലങ്ങൾ, പൂപ്പൽ ബീജങ്ങൾ, ബാക്ടീരിയകൾ മറ്റ് അലർജിക്ക് കാരണമാകുന്ന ഘടകങ്ങൾ എന്നിവ നിരന്തരം പടർത്താൻ കാരണമാകും. ഇത് ഗുരുതരമായ ശ്വാസകോശ അസുഖങ്ങൾക്കും അലർജിക്കും വഴിതെളിച്ചേക്കാം.പെട്ടെന്നുള്ള താപനില മാറ്റങ്ങളും ശരീരത്തെ ബാധിക്കും. കഠിനമായ ചൂടിൽ നിന്ന് വളരെ തണുത്ത അന്തരീക്ഷത്തിലേക്ക് ഇടയ്ക്കിടെ സഞ്ചരിക്കുന്നത് ശ്വസനവ്യവസ്ഥയിൽ സമ്മർദ്ദം ചെലുത്തുമെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. എന്നാലും, താപനിലയിലെ മാറ്റം നേരിട്ട് അണുബാധകൾക്ക് കാരണമാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.എസി ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്നും ഡോ. മെംഗർ പറയുന്നു. മിതമായ എസി ഉപയോഗമാണ് മികച്ചതെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. അനുയോജ്യവും സന്തുലിതവുമായ ഉപയോഗമാണ് ആരോഗ്യ സംരക്ഷണത്തിന് നല്ലതെന്ന് അദ്ദേഹം വ്യക്തമാക്കി.The post എസി മുറിയിൽ ഉറങ്ങിയെഴുന്നേൽക്കുമ്പോൾ ക്ഷീണം അനുഭവപ്പെടാറുണ്ടോ, കാരണമിതാണ് appeared first on Kairali News | Kairali News Live.