​മക്കളേ റിസൾട്ട് വന്നു…; ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

Wait 5 sec.

ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനാണ് പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചത്. ആകെ 4.25 ലക്ഷം വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 290398 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 290398 പേർ ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടുണ്ട് 77.97 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.16 വിജയ ശതമാനം ഇത്തവണ കൂടുതലാണ്.സർക്കാർ സ്‌കൂളുകളിലെ 121661 വിദ്യാർത്ഥികൾ ഉപരി പഠനത്തിന് യോഗ്യത നേടിയതായും അദ്ദേഹം പറഞ്ഞു. 2026 ജൂൺ 29 മുതൽ ജൂലൈ 3 വരെ സേ പരീക്ഷ നടക്കും. പെൺകുട്ടികളുടെ വിജയ ശതമാനം 86.89 ആണ്. ആൺകുട്ടികളെ അപേക്ഷിച്ച് 20 ശതമാനത്തിലധികം വിജയം ശതമാനം പെൺകുട്ടികൾക്ക് ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു. പെൺകുട്ടികളുടെ വിജയ ശതമാനം ഇത്തവണ കൂടുതലാണ്.Also read: പ്ലസ് ടു പാസായോ? ലക്ഷങ്ങൾ ശമ്പളമായി വാങ്ങാം, ഇന്ത്യൻ വ്യോമസേനയിൽ അവസരങ്ങൾ വന്നെത്തികൊമേഴ്സ് വിഭാ​ഗത്തിൽ പരീക്ഷ എഴുതിയവർ 108567 പേരാണ്. വിജയിച്ചവർ 81147 പേരുമാണ്. 74.74 ആണ് വിജയ ശതമാനം. കഴിഞ്ഞ തവണ 74.21ആയിരുന്നു ഇത്. പരീക്ഷാ ഫലം വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോ​ഗിക വെബ്സൈറ്റിൽ ലഭ്യമാണ്.The post ​മക്കളേ റിസൾട്ട് വന്നു…; ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു appeared first on Kairali News | Kairali News Live.