തിരുവനന്തപുരം | സംസ്ഥാനത്ത് രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 2,90,398 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 77.97 ആണ് വിജയശതമാനം. വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീനാണ് ഫലം പ്രഖ്യാപിച്ചത്.30,561 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. 4.25 ലക്ഷം വിദ്യാര്‍ഥികളാണ് പ്ലസ് ടു പരീക്ഷ എഴുതിയത്. 26,826 വിദ്യാര്‍ഥികള്‍ വി എച്ച് എസ് സി പരീക്ഷയുമെഴുതി. കഴിഞ്ഞ വര്‍ഷം ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 77.81 ശതമാനവും വി എച്ച് എസ് ഇയില്‍ 70.06 ശതമാനവുമായിരുന്നു വിജയം. ജൂണ്‍ 29 മുതല്‍ ജുലൈ മൂന്ന് വരെ സേ പരീക്ഷ നടത്തും.കേരള സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ നല്‍കുന്ന nammudekeralam.kerala.gov.in സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും വാട്ട്‌സ്ആപ്പിലൂടെയും പരീക്ഷാ ഫലം അറിയാം. മാര്‍ച്ച് ആറ് മുതല്‍ 26 വരെയാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ നടന്നത്.