ആർക്കിടെക്ചർ പി ജി: പരിചയപ്പെടാം പ്രവേശനപ്പരീക്ഷ

Wait 5 sec.

ഇന്ത്യയിലെ അംഗീകൃത സ്ഥാപനങ്ങളിൽ എം ആർക് പ്രോഗ്രാമുകളിൽ പ്രവേശനം നേടുന്നതിനായി കൗൺസിൽ ഓഫ് ആർക്കിടെക്ചർ (CoA) ദേശീയ തലത്തിൽ നടത്തുന്ന പ്രവേശനപ്പരീക്ഷയാണ് പി ജി ഇ ടി എ ( പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ). വർഷത്തിൽ മൂന്ന് തവണ ഈ പരീക്ഷ എഴുതുന്നതിന് അവസരമുണ്ട്. ഒന്നിൽ കൂടുതൽ തവണ എഴുതുകയാണെങ്കിൽ അവയിലെ ഏറ്റവും മികച്ച സ്‌കോർ പരിഗണിക്കും. ഓരോ വർഷവും ഏറ്റവും ഉയർന്ന യോഗ്യത നേടുന്ന 100 വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പും ലഭിക്കും.ഒരു വർഷം എഴുതിയ പരീക്ഷയുടെ സ്‌കോറിന് അതത് അക്കാദമിക് വർഷത്തേക്ക് മാത്രമേ സാധുതയുള്ളൂ.പ്രവേശന യോഗ്യതഒരു അംഗീകൃത സ്ഥാപനത്തിൽ നിന്ന് കുറഞ്ഞത് 50 ശതമാനം മാർക്ക് അല്ലെങ്കിൽ തത്തുല്യം സി ജി പി എ നേടി ആർക്കിടെക്ചർ ബിരുദം/തത്തുല്യം പാസ്സായവർക്ക് അപേക്ഷിക്കാം. ഇത്തരം കോഴ്സുകളുടെ അവസാന വർഷം/സെമസ്റ്റർ പഠിക്കുന്നവർക്കും അർഹതയുണ്ട്. ഉയർന്ന പ്രായപരിധി നിഷ്‌കർഷിക്കുന്നില്ല. എന്നാൽ, അപേക്ഷിക്കുന്നതിനുള്ള മിനിമം മാർക്ക്, സംവരണ മാനദണ്ഡം, ഉയർന്ന പ്രായപരിധി തുടങ്ങിയവക്ക് പ്രവേശനം തേടുന്ന സ്ഥാപനങ്ങളുടെ റെഗുലേഷനുകൾ ബാധകമാണ്. ചിലയിടങ്ങളിൽ കോളജുകളുടെ പ്രവേശനപ്പരീക്ഷയും ഉണ്ടാകാം. എങ്കിലും പി ജി ഇ ടി എയുടെ സ്‌കോറിനും അർഹിക്കുന്ന വെയ്‌റ്റേജ് ലഭിക്കും.പരീക്ഷാ രീതിപ്രവേശനപ്പരീക്ഷയുടെ ദൈർഘ്യം രണ്ട് മണിക്കൂർ. നാല് മേഖലകളിൽ നിന്നായി 100 ചോദ്യങ്ങൾ ഉണ്ടാകും. ആർക്കിടെക്ചർ ആൻഡ് ഡിസൈൻ (64 ചോദ്യങ്ങൾ), പ്രൊഫഷനൽ എബിലിറ്റി ആൻഡ് സ്‌കിൽ എൻഹാൻസ്‌മെന്റ് (16), ബിൽഡിംഗ് സയൻസസ് ആൻഡ് അപ്ലൈഡ് എൻജിനീയറിംഗ് (14), പ്രൊഫഷനൽ ഇലക്ടീവ്‌സ് (6) എന്നിങ്ങനെയായിരിക്കും ചോദ്യപേപ്പർ ഘടന. വിഷയങ്ങളുടെ വിശദാംശങ്ങൾ വെബ്‌സൈറ്റിലെ ഇൻഫർമേഷൻ ബുള്ളറ്റിൽ നിന്ന് ലഭിക്കും.ഘടനമൂന്ന് തവണ നടക്കുന്ന പരീക്ഷകളിൽ ആദ്യത്തേത് ഈ മാസം 31ന് നടക്കും. ഇതിനുള്ള അപേക്ഷാ സമയം കഴിഞ്ഞു.എന്നാൽ, ജൂൺ 14 ന് നടക്കുന്ന രണ്ടാമത്തെ പരീക്ഷക്ക് ജൂൺ അഞ്ച് വരെയും ജൂൺ 28 ന് നടക്കുന്ന മൂന്നാമത്തെ പരീക്ഷക്ക് ജൂൺ 15 വരെയും അപേക്ഷിക്കാം. കേരളത്തിൽ കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷ എഴുതാം. ഒരു പരീക്ഷക്കുള്ള അപേക്ഷാ ഫീസ് 1,750 രൂപ.സാമ്പത്തിക പിന്നാക്കം/പട്ടിക/ഭിന്നശേഷി വിഭാഗത്തിന് 1,250 രൂപ. അപേക്ഷാ സമർപ്പണം പൂർത്തിയായാൽ കൺഫർമേഷൻ പേജിന്റെ കോപ്പി പിന്നീടുള്ള ആവശ്യാർഥം സൂക്ഷിച്ചു വെക്കേണ്ടതാണ്. എം ആർക് പ്രവേശനം ലഭിക്കുന്ന സ്ഥാപനങ്ങളുടെ ലിസ്റ്റ് വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷിക്കുന്നതിനുള്ള വെബ്‌സൈറ്റ്:www.pgeta.in വിവരങ്ങൾക്ക് : www.coa.gov.in ഇ മെയിൽ-pgeta.support@nta.app.orgContent Highlights:The Post Graduate Entrance Test in Architecture is conducted by the Council of Architecture for candidates seeking admission to M Arch programs across recognized institutions in India. The exam is held three times a year, and applicants can choose their best score from multiple attempts, with top 100 qualifiers eligible for special scholarships. Eligible candidates must hold a B Arch degree with at least 50 percentage marks, and final year students are also permitted to apply. The upcoming second and third phases of the entrance exam are scheduled for June 14 and June 28 respectively, with registration facilities accessible online.