കോഴിക്കോട് വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽവച്ച് സ്വയം പെട്രോളൊഴിച്ച് തീകൊളുത്തിയ വായോധികൻ മരിച്ചു. തിരുവള്ളൂർ സ്വദേശിയായ ചിരികണ്ടോത്ത് ഇബ്രാഹിം ആണ് മരിച്ചത്. 71 വയസായിരുന്നു.കോഴിക്കോട് ഡി.സി.സി. സെക്രട്ടറി സുധീർ കുമാറിൻ്റെ വീട്ടിലാണ് സംഭവം നടന്നത്. ഇബ്രാഹിമിന്റെ ശരീരത്തിൽ 60 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആണ് ഇപ്പോൾ മരണം സംഭവിച്ചത്.ALSO READ: ആലുവയിൽ ഉറങ്ങിക്കിടന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി ക്രിസ്റ്റിൽ രാജിന് രണ്ട് ഇരട്ട ജീവപര്യന്തംസുധീർ കുമാറിന്റെ വീട്ടിലേക്ക് രാവിലെ 10.30 ഓടെയായിരുന്നു ഇബ്രാഹിം എത്തിയത്. പിന്നാലെ കൈയിൽ കരുതിയിരുന്ന പെട്രോൾ ശരീരത്തിലേക്ക് ഒഴിച്ച് പെട്ടെന്ന് തന്നെ തീ കൊളുത്തുകയായിരുന്നു. ഉടൻ തന്നെ വീട്ടുകാരും നാട്ടുകാരും ഓടിക്കൂടി തീ അണച്ചെങ്കിലും അപ്പോ‍ഴേക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു.60 ശതമാനത്തോളം പൊള്ളലേറ്റ ഇബ്രാഹിമിനെ വടകര ഫയർഫോഴ്സെത്തി ആദ്യം വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പൊള്ളൽ ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് ഇപ്പോള്‍ മരണത്തിന് കീ‍ഴടങ്ങിയത്.ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ആത്മഹത്യയ്ക്കുള്ള ചിന്തകള്‍ നിങ്ങള്‍ക്കുണ്ടെങ്കിൽ വിദഗ്ധരുടെ സഹായം തേടാവുന്നതാണ്. ടോള്‍ഫ്രീ നമ്പർ: 1056, 0471-2552056The post വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽവച്ച് സ്വയം പെട്രോളൊഴിച്ച് തീകൊളുത്തിയ വയോധികൻ മരിച്ചു appeared first on Kairali News | Kairali News Live.