സമൂഹമാധ്യമങ്ങളിൽ തരംഗമായ കോക്രോച്ച് ജനതാ പാർട്ടിക്ക് ലഭിക്കുന്ന പിന്തുണയിൽ ആശങ്കയിലായി സംഘപരിവാർ. നരേന്ദ്ര മോദി സർക്കാരിനെയും വിഭജന രാഷ്ട്രീയത്തെയും രൂക്ഷമായി വിമർശിക്കുന്ന സിജെപിയുടെ സ്ഥാപകൻ അഭിജിത് ദിപ്കെയെ കൊല്ലുമെന്ന് ഭീഷണിയുമായി സംഘപരിവാറുകാർ രംഗത്തെത്തിയിരുന്നു.സിജെപി രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ടിനെ തുടർന്നാണ് എക്സ് അക്ക‍ൗണ്ട് പൂട്ടിയതെന്നാണ് റിപ്പോർട്ട് . അക്കൗണ്ട് മരവിപ്പിക്കാൻ എക്സിനോട് വിവരസാങ്കേതിക മന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു. യുവാക്കൾ നേരിടുന്ന തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള വിഷയങ്ങളാണ് സിജെപി ഉന്നയിക്കുന്നത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള സിജെപിയുടെ ക്യാമ്പയിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.ALSO READ; കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കേയ്ക്ക് വധഭീഷണി; പിന്നിൽ ബിജെപികോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് മരവിപ്പിച്ചതിന് പിന്നാലെയാണ് പാര്‍ട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കേയ്ക്ക് നേരെ വധഭീഷണി. ബിജെപി പ്രവര്‍ത്തകരില്‍ നിന്നാണ് അഭിജീത് ദിപ്കേയ്ക്ക് ഭീഷണി സന്ദേശമെത്തിയത്. വാട്ട്സ്ആപ്പിലൂടെയാണ് സിജെപി സ്ഥാപകൻ അഭിജിത്തിന് ഭീഷണി സന്ദേശമെത്തിയത്.അക്കൗണ്ട് ഉടന്‍ നീക്കം ചെയ്തില്ലെങ്കില്‍ ആക്രമിക്കുമെന്നും വധിക്കുമെന്നുമാണ് ഭീഷണി. അക്കൗണ്ട് നീക്കിയാല്‍ പണം നല്‍കാമെന്നും വാഗ്ദാനമുണ്ട്. ബിജെപി പ്രവര്‍ത്തകരില്‍ നിന്നെത്തിയ ഭീഷണി സന്ദേശം തന്റെ എക്സ് അക്കൗണ്ട് വഴിയാണ് അഭിജിത്ത് ദിപ്കേ പുറത്ത് വിട്ടത്. എക്സിലെ പുതിയ അക്കൗണ്ടിന് 24 മണിക്കൂറിനകം ഒന്നര ലക്ഷം പേരുടെ പിന്തുണ ലഭിച്ചതിന് പിന്നാലെയാണ് ഭീഷണി സന്ദേശമെത്തിയത്. ഇന്ത്യയില്‍ തിരിച്ചെത്തിയാല്‍ മകന്‍ അറസ്സ് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് ദീപ്കേയുടെ മാതാപിതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചു.The post സംഘപരിവാറിനെ ആശങ്കയിലാക്കി കോക്രോച്ച് ജനതാ പാർട്ടി appeared first on Kairali News | Kairali News Live.