പാരിയത്തുകാവ് കുടിയൊഴിപ്പിക്കൽ ഒഴിവാക്കുന്നതിൽ അവ്യക്തത; നടപടി ഇന്നും തുടരും

Wait 5 sec.

എറണാകുളം പാരിയത്തു കാവിൽ ഇന്നും കുടിയൊഴിപ്പിക്കൽ നടപടി തുടരും. നടപടി ഒഴിവാക്കുന്നതിൽ അവ്യക്തത തുടർന്ന് ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗം പിരിഞ്ഞു. അഭിഭാഷക കമ്മീഷൻ്റെ പ്രവർത്തനം സർക്കാരിൻ്റെ കയ്യിലല്ലെന്ന് മന്ത്രി റോജി എം ജോൺ പറഞ്ഞു.പാരിയത്തുകാവിലെ ജനങ്ങളുടെ അവകാശം സംരക്ഷിക്കാൻ സർക്കാർ ഹൈക്കോടതിയെ സമീപിക്കുമെന്നും കാര്യങ്ങൾ ധരിപ്പിക്കാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം കോടതിയ്ക്ക് മുകളിലാണോ മന്ത്രിയുടെ പ്രസ്താവന എന്ന് സംശയമുണ്ടെന്നും പോലീസ് നാളെ വരാതിരിക്കാനുള്ള നിയമപരമായ കാര്യങ്ങൾ ചെയ്തിട്ടുണ്ടോയെന്നും മുൻ എം.എൽ എ പി.വി ശ്രീനിജൻ ചോദിച്ചു.ALSO READ; പാരിയത്തുകാവിൽ വീണ്ടും പൊലീസ് വരാതിരിക്കാനുള്ള ഒരു നടപടിയും സർക്കാർ എടുത്തിട്ടില്ല: പി വി ശ്രീനിജൻപാരിയത്തുകാവിൽ കുടിയൊഴിപ്പിക്കാൻ പൊലീസ് വീണ്ടും വരാതിരിക്കാനുള്ള ഒരു നടപടിയും സർക്കാർ എടുത്തിട്ടില്ലെന്ന് പി വി ശ്രീനിജിൻ പറഞ്ഞു. പാരിയത്തുകാവിലെ കുടിയൊഴിപ്പിക്കലിനെതിരെ സർക്കാർ കോടതിയിൽ പോകുമെന്ന് പറഞ്ഞത് സ്വാഗതാർഹമാണെന്ന് പറഞ്ഞ അദ്ദേഹം സർക്കാറിൻ്റെ വാക്കാലുള്ള ഒരു പ്രസ്താവന മാത്രമാണോ ഇതെന്നും ചോദിച്ചു. നാളെ അഭിഭാഷക കമ്മീഷൻ വരുമ്പോഴും ജനകീയ സമരസമിതി പ്രതിരോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.‘കോടതിയ്ക്ക് മുകളിലാണോ മന്ത്രിയുടെ പ്രസ്താവന എന്ന് സംശയമുണ്ട്. പൊലീസ് നാളെ വരാതിരിക്കാനുള്ള നിയമപരമായ കാര്യങ്ങൾ ചെയ്തിട്ടുണ്ടോ? ഞങ്ങളുടെ സമരം വിജയം കണ്ടു’.എട്ട് കുടുംബങ്ങൾക്കും പട്ടയം നൽകാനുള്ള ഇടപെടലാണ് കഴിഞ്ഞ വർഷങ്ങളിൽ ചെയ്തതെന്നും ശ്രീനിജിൻ പറഞ്ഞു. അതുകൊണ്ടാണ് ഇപ്പോൾ സർക്കാരിന് കോടതിയെ സമീപിക്കാനെങ്കിലും കഴിയുന്നതെന്നും നാളെ ജനകീയ സമിതി സമരമുഖത്ത് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.The post പാരിയത്തുകാവ് കുടിയൊഴിപ്പിക്കൽ ഒഴിവാക്കുന്നതിൽ അവ്യക്തത; നടപടി ഇന്നും തുടരും appeared first on Kairali News | Kairali News Live.