മഴക്കാലപൂർവ്വ ശുചീകരണത്തിലും മാലിന്യ നീക്കത്തിലും പാളിച്ച; പനിപേടിയിൽ തിരുവനന്തപുരം കോർപ്പറേഷൻ

Wait 5 sec.

കാലവർഷമെത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കെ മഴക്കാലപൂർവ്വ ശുചീകരണത്തിലും മാലിന്യ നീക്കത്തിലും തിരുവനന്തപുരം കോർപ്പറേഷന്റെ അലംഭാവം. റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾ ഒറ്റമഴയിൽ റോഡിലേക്ക് ഒലിച്ചിറങ്ങുന്നത് പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നു. നഗരസഭയിലെ ഇടത് ഭരണസമിതിയുടെ കാലത്ത് സ്ഥാപിച്ച ട്രാഷ്ബൂമുകൾ പരിപാലിക്കാതായതോടെ ആമയിഴഞ്ചാൻ തോട്ടിലും മാലിന്യം കുന്നുകൂടുകയാണ്.അങ്ങേയറ്റം ഗൗരവത്തോടെയും ദീർഘവീക്ഷണത്തോടെയും നടത്തേണ്ടതാണ് മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ. മാസങ്ങൾക്കു മുമ്പേ മുന്നൊരുക്കങ്ങൾ ആരംഭിക്കണം. ഇതൊന്നും നടന്നില്ലെന്ന് മാത്രമല്ല, നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ മോശം അവസ്ഥയിലേക്ക് കാര്യങ്ങൾ പോവുകയും നഗരം മാലിന്യ കൂമ്പാരം ആവുകയും ചെയ്യുകയാണ്.ALSO READ; ലൈഫ് പദ്ധതി അട്ടിമറിച്ച് യുഡിഎഫ് സർക്കാർറോഡുകളിൽ മാത്രമല്ല തോടുകളിലും മാലിന്യം കുമിഞ്ഞു കൂടുകയാണ്. നഗരസഭയിലെ ഇടത് ഭരണ സമിതിയുടെ കാലത്ത് സ്ഥാപിച്ച ട്രാഷ്ബൂമുകൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുന്നില്ല. ഇതോടെ ആമഴഞ്ചാൻ തോടും പാർവതി പുത്തനാറും ഒഴുക്ക് തടസ്സപ്പെട്ടു.കഴിഞ്ഞ ഇടത് ഭരണ സമിതി നിരന്തര ഇടപെടലിന്റെ ഭാഗമായി നഗരത്തിലെ വെള്ളക്കെട്ട് പൂർണമായും ഒഴിവാക്കി. ശുചീകരണ പ്രവർത്തനങ്ങൾ പാളിയാൽ വലിയ വിപത്താണ് നഗരത്തെ കാത്തിരിക്കുന്നത് എന്ന് മുൻ ഡെപ്യൂട്ടി സ്പീക്കർ പി കെ രാജു വ്യക്തമാക്കി.നഗരത്തിലെ ദൈനംദിന മാലിന്യ നീക്കവും അവതാളത്തിലാണ്. 250 ടൺ മാലിന്യമാണ് നഗരസഭ പരിധിയിൽ ഓരോ ദിവസവും ഉണ്ടാകുന്നത്. ഹരിത കർമ്മ സേനാംഗങ്ങൾ വീടുകളിൽ നിന്ന് ശേഖരിക്കുന്നുണ്ടെങ്കിലും ഇവ റോഡരികിൽ ഉൾപ്പെടെ കൂട്ടിയിട്ടനിലയിലാണ്.The post മഴക്കാലപൂർവ്വ ശുചീകരണത്തിലും മാലിന്യ നീക്കത്തിലും പാളിച്ച; പനിപേടിയിൽ തിരുവനന്തപുരം കോർപ്പറേഷൻ appeared first on Kairali News | Kairali News Live.