തിരുവനന്തപുരം | സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ഡോ. രത്തന്‍ യു ഖേല്‍ക്കറെ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയായി നിയമിച്ചു. നിയമനവുമായി ബന്ധപ്പെട്ട ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. 2003 ബാച്ച് കേരള കേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥനായ രത്തന്‍ യു. ഖേല്‍ക്കര്‍ കര്‍ണാടക സ്വദേശിയാണ്.2024 ഡിസംബര്‍ നാലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അദ്ദേഹത്തെ കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി നിയമിക്കുന്നത്. ആരോഗ്യവകുപ്പ് സെക്രട്ടറി, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ഇന്‍ഫോപാര്‍ക്ക് ചെയര്‍മാന്‍, വിവിധ ജില്ലകളില്‍ കലക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2013ല്‍ കണ്ണൂര്‍ കലക്ടര്‍ ആയിരിക്കെ മികച്ച കലക്ടര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരത്തിനും അര്‍ഹനായിട്ടുണ്ട്.മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് 20 പേരെ നിയമിച്ച് ഉത്തരവിറങ്ങി. പേഴ്‌സണല്‍ സ്റ്റാഫിന്റെ പേര്, തസ്തിക: ടി ശ്രീകുമാര്‍ – സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിജി.എസ് സീജി – പ്രസ് സെക്രട്ടറിറോയ് മാത്യൂസ്- മീഡിയ സെക്രട്ടറി കെ പി കെ തിലകന്‍- അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി. എ അനീഷ്- അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി, എം എസ് മോഹനചന്ദ്രന്‍- അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി, എം പത്മകുമാര്‍- അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി, പി എ എബിമോന്‍- അസി. പ്രൈവറ്റ് സെക്രട്ടറി, പി എന്‍ മനോജ്കുമാര്‍- അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി, എസ് ജാഫര്‍ഖാന്‍- അസി. പ്രൈവറ്റ് സെക്രട്ടറി, എ ജയചന്ദ്രന്‍- അസി. പ്രൈവറ്റ് സെക്രട്ടറി, ഒ ടി പ്രകാശ്- അസി. പ്രൈവറ്റ് സെക്രട്ടറി, ടി സി വിനീത്- പേഴ്‌സണല്‍ അസിസ്റ്റന്റ്, എം ബി സുരേഷ് ബാബു- അഡീഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്, എം കെ പ്രശാന്ത്- അഡീഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്, കെ കമറുദ്ദീന്‍- അഡീഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്, കെ. ഹരിനാഥ്- അഡീഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്, എസ് ജയകുമാര്‍- സെക്ഷന്‍ ഓഫീസര്‍, ടി ഡി ജോസഫ്- ക്ലാര്‍ക്ക്, വി ജെ ആഷിഫ്- ക്ലാര്‍ക്ക്.