മലയിടംതുരുത്തില്‍ കുടിയൊഴിപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി

Wait 5 sec.

കൊച്ചി | എറണാകുളം മലയിടംതുരുത്തിലെ തര്‍ക്ക ഭൂമിയിലുള്ളവരെ കുടിയൊഴിപ്പിക്കില്ലെന്നും തിങ്കളാഴ്ച സര്‍ക്കാര്‍ നേരിട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും താമസക്കാര്‍ക്ക് സര്‍ക്കാറിന്റെ ഉറപ്പ്. ഇന്ന് കുടിയിറക്കല്‍ നടപടി പൂര്‍ത്തിയാക്കണം എന്ന പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയുടെ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി റോജി എം ജോണിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പു നല്‍കിയത്.അഭിഭാഷക കമ്മീഷനും ആമീനും സ്ഥലത്ത് എത്തുമെങ്കിലും പോലീസിന്റെ ഭാഗത്ത് നിന്ന് ബലപ്രയോഗം ഉണ്ടാകില്ലെന്നും മന്ത്രി താമസക്കാര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ മന്ത്രിയുടെ വാക്കുകളില്‍ വിശ്വാസമില്ലെന്നായിരുന്നു മുന്‍ എം എല്‍ എയും സി പി എം നേതാവുമായ പി വി ശ്രീനിജിന്റെ പ്രതികരണം. അഭിഭാഷക കമ്മീഷന്‍ വന്നാല്‍, പ്രതിരോധിക്കുമെന്ന് സമരസമിതി അറിയിച്ചു. സ്ഥലത്ത് ഡി വൈ എഫ് ഐയുടേയും സി പി എമ്മിന്റേയും പ്രതിഷേധം ഇന്നുമുണ്ടാകും.